ബേക്കറി കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു
Mar 22, 2018, 11:15 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2018) ആവിക്കരയില്‍ ബേക്കറി കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു. ആവിക്കര റോഡില്‍ യതീംഖാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്പൂണ്‍ എന്ന ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് കുത്തിതുറന്ന് മേശവലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപയാണ് കവര്‍ച്ച ചെയ്തത്. മുമ്പ് രണ്ടുതവണ ഇതേ കടയില്‍ മോഷണം നടന്നിരുന്നു. ഏതാനും മാസം മുമ്പ് നടന്ന കവര്‍ച്ചയില്‍ 35,000 രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.
ഇത് സംബന്ധിച്ച് ബേക്കറി ഉടമ മാങ്കോല്‍ അബ്ദുല്ല പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ഇതിന് സമീപത്തെ സുരേഷിന്റെ അമല്‍ സ്റ്റോര്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പെരുകിയിട്ടുണ്ട്.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Shop, Crime, bakery, Robbery in Bakery at Avikkara < !- START disable copy paste -->
ഇത് സംബന്ധിച്ച് ബേക്കറി ഉടമ മാങ്കോല്‍ അബ്ദുല്ല പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ഇതിന് സമീപത്തെ സുരേഷിന്റെ അമല്‍ സ്റ്റോര്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസിലും അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച പെരുകിയിട്ടുണ്ട്.
Representational image
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Robbery, Shop, Crime, bakery, Robbery in Bakery at Avikkara