നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുന്നു; 5 കടകളില്‍ മോഷണം
Sep 24, 2019, 13:24 IST
കാസര്‍കോട്: (www.kasargodvartha.com 24.09.2019) നഗരത്തില്‍ മോഷ്ടാക്കള്‍ വിലസുന്നു. തായലങ്ങാടിയിലെ അഞ്ച് കടകളില്‍ മോഷണം നടന്നു. തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദിന് സമീപത്തെ ട്രാവല്‍ മാര്‍ട്ട്, ഐശ്വര്യ ഹോട്ടല്‍, റോയല്‍ ഗോള്‍ഡ് വര്‍ക്ക് ഷോപ്പ്, ബാര്‍ബര്‍ ഷോപ്പ്, പ്രസ്റ്റീജ് സര്‍വ്വീസ് സെന്റര്‍ എന്നീ കടകളിലാണ് മോഷണം നടന്നത്.
തിങ്കളാഴ്ച രാത്രി കടയടച്ച് പോയ വ്യാപാരികള്‍ ചൊവ്വാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെടുന്നത്. അഞ്ചുകടകളില്‍ നിന്നായി 20,000 ത്തോളം രൂപ നഷ്ടപ്പെട്ടതായി കടയുടമകള്‍ പറഞ്ഞു. വിവരമറിഞ്ഞ് പോലീസെത്തി അന്വേഷണം തുടങ്ങി. രണ്ടു ദിവസം മുമ്പ് നുള്ളിപ്പാടിയിലെ ഒരു ഹോട്ടലിലും ചിക്കന്‍ സെന്ററിലും മോഷണം നടന്നിരുന്നു. പണമാണ് ഇരുകടകളില്‍ നിന്നും നഷ്ടപ്പെട്ടത്.
നഗരത്തില്‍ മോഷണം പതിവായത് വ്യാപാരികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Robbery, Crime, Robbery in 5 shops at Thayalangadi
< !- START disable copy paste -->