ഭാവി പ്രവചിക്കുന്ന ആളാണെന്ന വ്യാജേനയെത്തി ഭര്‍ത്താവിന് ദോഷമുണ്ടെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ച് കവര്‍ച്ച; സ്ത്രീ പിടിയില്‍
Jun 19, 2020, 10:40 IST
പാലാ: (www.kasargodvartha.com 19.06.2020) ഭാവി പ്രവചിക്കുന്ന ആളാണെന്ന വ്യാജേനയെത്തി ഭര്‍ത്താവിന് ദോഷമുണ്ടെന്ന് പറഞ്ഞ് അടുപ്പം സ്ഥാപിച്ച് കവര്‍ച്ച നടത്തിയ സ്ത്രീ പിടിയിലായി. ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയും കൊട്ടാരക്കര ശൂരനാട് താമസിക്കാരിയുമായ രാധാമണി രാജേന്ദ്രന്‍ (60) ആണ് പിടിയിലായത്. ഏഴ് പവന്‍ സ്വര്‍ണാഭരണവും 3,000 രൂപയും കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കു വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
വള്ളിച്ചിറ ചെറുകര ചാലാടിയില്‍ പ്രിയ മഹേഷിന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനായിരുന്നു മോഷണം നടന്നത്. മോഷണത്തിന് രണ്ടു ദിവസം മുമ്പ് വീട്ടിലെത്തിയ ഇവര്‍ പ്രിയയുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് പ്രിയയുടെ ഭര്‍ത്താവിന് ദോഷമുണ്ടെന്നും പരിഹാര ക്രിയകള്‍ നടത്തണമെന്നും പറഞ്ഞു. വെള്ളം എടുക്കാന്‍ പ്രിയ അടുക്കളയിലേക്കു പോയ സമയത്ത് വീടിനുള്ളില്‍ കയറിയ പ്രതികള്‍ അലമാരയില്‍ നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
സമീപത്തെ വീട്ടില്‍ നിന്നു ലഭിച്ച സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒരു പ്രതി പിടിയിലായത്. കിടങ്ങൂര്‍ ഭാഗത്ത് നിന്ന് രാധാമണിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിനു ലഭിച്ചു. കൊല്ലം കൊട്ടാരക്കര ഭാഗത്തുള്ളതായി ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡി വൈ എസ് പി കെ. ബൈജുകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് തിരച്ചില്‍ നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
കിടങ്ങൂരിലെ സ്വര്‍ണക്കടയില്‍ നിന്ന് സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Kerala, news, Top-Headlines, arrest, Police, Crime, Robbery, case, Robbery case; one arrested
< !- START disable copy paste -->