ഡോക്ടറുടെ വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
Feb 8, 2018, 20:56 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.02.2018) ഡോക്ടറുടെ വീട്ടില്‍ നിന്നും 16.5 പവന്‍ സ്വര്‍ണാഭരണങ്ങളും 17,000 രൂപയും കവര്‍ച്ച ചെയ്ത കേസിലെ പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരിയ ചെര്‍ക്കാപ്പാറയിലെ സൈദി (26)നെയാണ് ഹൊസ്ദുര്‍ഗ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. രണ്ട് മോഷണ കേസുകളിലെ തെളിവെടുപ്പിനായാണ് സൈദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.
ജനുവരി 31നാണ് ഓട്ടോറിക്ഷയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൈദിനെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ എ സന്തോഷ് കുമാറും അഡീഷണല്‍ എസ്ഐ അശോകനും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് കണ്‍വട്ടത്തെ ഡോ. സീതാറാം റാവുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. ഈ കേസില്‍ സൈദി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വടകര മുക്കിലെ മന്‍സൂര്‍ ക്വാര്‍ട്ടേഴ്സില്‍ സക്കറിയയുടെ മകന്‍ എം ജെ ഷംസീര്‍, ആവിയിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിക്, അജാനൂര്‍ ഇട്ടമ്മലിലെ റാബിയയുടെ മുഹമ്മദ് നൗഷാദ്, കുശാല്‍നഗര്‍ പോളിടെക്നിക്കിനടുത്ത് സഫീയ മന്‍സിലില്‍ ഇസ്മയിലിന്റെ മകന്‍ സക്കറിയ എന്നിവരെയാണ് നേരത്തെ പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിന് ശേഷം സെപ്തംബര്‍ രണ്ടിന് കാഞ്ഞങ്ങാട് മാക്സ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ജന്റ്സ് ആന്റ് ബോയ്സ് വെയര്‍ കട രാത്രി 12 മണിക്ക് കുത്തിതുറന്ന് 10620 രൂപ മോഷ്ടിച്ചിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
മോഷണം നടത്തുന്ന ദൃശ്യം സിസി ടി വിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് മോഷ്ടാവിനെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
ജനുവരി 31ന് എസ്ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന സൈദിനെ എസ്ഐ സന്തോഷ് കുമാര്‍ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയെ പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് സൈദ് ഓട്ടോറിക്ഷയില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, custody, Police, case, House, Doctor, Accuse, Crime, Robbery case accused given to Custody < !- START disable copy paste -->
ജനുവരി 31നാണ് ഓട്ടോറിക്ഷയില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സൈദിനെ ഹൊസ്ദുര്‍ഗ് പ്രിന്‍സിപ്പല്‍ എസ്ഐ എ സന്തോഷ് കുമാറും അഡീഷണല്‍ എസ്ഐ അശോകനും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷന് കണ്‍വട്ടത്തെ ഡോ. സീതാറാം റാവുവിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നത്. ഈ കേസില്‍ സൈദി ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
വടകര മുക്കിലെ മന്‍സൂര്‍ ക്വാര്‍ട്ടേഴ്സില്‍ സക്കറിയയുടെ മകന്‍ എം ജെ ഷംസീര്‍, ആവിയിലെ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ആഷിക്, അജാനൂര്‍ ഇട്ടമ്മലിലെ റാബിയയുടെ മുഹമ്മദ് നൗഷാദ്, കുശാല്‍നഗര്‍ പോളിടെക്നിക്കിനടുത്ത് സഫീയ മന്‍സിലില്‍ ഇസ്മയിലിന്റെ മകന്‍ സക്കറിയ എന്നിവരെയാണ് നേരത്തെ പിടികൂടിയത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിന് ശേഷം സെപ്തംബര്‍ രണ്ടിന് കാഞ്ഞങ്ങാട് മാക്സ് കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ജന്റ്സ് ആന്റ് ബോയ്സ് വെയര്‍ കട രാത്രി 12 മണിക്ക് കുത്തിതുറന്ന് 10620 രൂപ മോഷ്ടിച്ചിച്ച കേസിലും ഇയാള്‍ പ്രതിയാണ്.
മോഷണം നടത്തുന്ന ദൃശ്യം സിസി ടി വിയില്‍ പതിഞ്ഞതിനെ തുടര്‍ന്ന് മോഷ്ടാവിനെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിരുന്നു.
ജനുവരി 31ന് എസ്ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന സൈദിനെ എസ്ഐ സന്തോഷ് കുമാര്‍ തിരിച്ചറിഞ്ഞത്. ഓട്ടോറിക്ഷയെ പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് സൈദ് ഓട്ടോറിക്ഷയില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടികയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, custody, Police, case, House, Doctor, Accuse, Crime, Robbery case accused given to Custody