കട കുത്തിത്തുറന്ന് പണമടക്കം 8,000 രൂപയുടെ മുതലുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ 2 പ്രതികള്‍ അറസ്റ്റില്‍
Feb 5, 2018, 10:40 IST
കുമ്പള: (www.kasargodvartha.com 05.02.2018) കട കുത്തിത്തുറന്ന് പണമടക്കം 8,000 രൂപയുടെ മുതലുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ രണ്ടു പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക തൊക്കോട് പി.കെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹിദായത്ത് (22), ബവലടുക്കയിലെ അസ്ഹര്‍ (22) എന്നിവരെയാണ് കുമ്പള എസ് ഐ ജെ.കെ ജയശങ്കര്‍ അറസ്റ്റു ചെയ്തത്.
ഒരാഴ്ച മുമ്പ് കുമ്പള ബന്തിയോട്ടെ കട കുത്തിത്തുറന്ന് പണവും മൂന്ന് മൊബൈല്‍ ഫോണുകളും സാധനങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം കുമ്പള ടൗണില്‍ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഹിദായത്തിനും അസ്ഹറിനുമെതിരെ മംഗളൂരു പോലീസ് സ്‌റ്റേഷനില്‍ 22 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുന്ന രീതിയാണ് ഇവരുടേത്.
Keywords: Kasaragod, Kerala, news, Kumbala, case, Accuse, cash, Robbery, Crime, Robbery case accused arrested < !- START disable copy paste -->
ഒരാഴ്ച മുമ്പ് കുമ്പള ബന്തിയോട്ടെ കട കുത്തിത്തുറന്ന് പണവും മൂന്ന് മൊബൈല്‍ ഫോണുകളും സാധനങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകുന്നേരം കുമ്പള ടൗണില്‍ നിന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
ഹിദായത്തിനും അസ്ഹറിനുമെതിരെ മംഗളൂരു പോലീസ് സ്‌റ്റേഷനില്‍ 22 ഓളം കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിച്ച് കവര്‍ച്ച നടത്തുന്ന രീതിയാണ് ഇവരുടേത്.
Keywords: Kasaragod, Kerala, news, Kumbala, case, Accuse, cash, Robbery, Crime, Robbery case accused arrested