സ്ത്രീകളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവം; 2 പേര്‍ നിരീക്ഷണത്തില്‍
Jul 18, 2018, 13:45 IST
ബദിയടുക്ക: (www.kasargodvartha.com 18.07.2018) വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന് സ്ത്രീകളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. നാട്ടില്‍ നിന്നും മുങ്ങിയ ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്.
ഇക്കഴിഞ്ഞ ജൂലൈ 11ന് പുലര്‍ച്ചെയാണ് നെല്ലിക്കട്ട ചൂരിപ്പള്ളത്തെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന, മരുമകള്‍ മറിയംബി, മക്കളായ ഇസ ഫാത്വിമ (അഞ്ച്), ആദില്‍ (രണ്ട്) എന്നിവര്‍ മാത്രമാണ് വീട്ടില്‍ താമസം. വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ആമിനയെയും മറിയംബിയെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിക്കുകയും ശബ്ദം കേട്ട് ഉണര്‍ന്ന കുട്ടികളുടെ കഴുത്തില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയുമായിരുന്നു. മറിയംബിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്.
Related News:
സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ കവര്‍ച്ച; വീടിന്റെ ജനാല തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് വീട്ടമ്മയെയും മരുമകളെയും കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ച ശേഷം മക്കളുടെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Robbery, Crime, Badiyadukka, Nellikatta, Police, Investigation, House-wife, Robbery case; 2 in police observation
< !- START disable copy paste -->