പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം വീട്ടില്‍ കവര്‍ച്ചാ ശ്രമം; കമ്പിപ്പാര കൊണ്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവിന് ഒന്നും ലഭിച്ചില്ല
Jun 21, 2018, 12:46 IST
കുമ്പള: (www.kasargodvartha.com 21.06.2018) പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയം വീട്ടില്‍ കവര്‍ച്ചാ ശ്രമം. കമ്പിപ്പാര കൊണ്ട് വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവിന് ഒന്നും ലഭിച്ചില്ല. കുമ്പള പെര്‍ദണയിലെ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ചാ ശ്രമം നടന്നത്. പനി ബാധിച്ച ഹമീദിന്റെ ഭാര്യ ഖദീജയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സമയത്താണ് വീട്ടില്‍ കവര്‍ച്ചാ ശ്രമം നടന്നത്.
ബുധനാഴ്ച രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറിയിലെ രണ്ട് അലമാരകളും തകര്‍ത്ത് തുണിത്തരങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഹമീദിന്റെ മകള്‍ ഭര്‍തൃവീട്ടിലായിരുന്നതിനാല്‍ സ്വര്‍ണാഭരണങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. ഇതിനാല്‍ മോഷ്ടാക്കള്‍ക്ക് വീട്ടില്‍ നിന്നും ഒന്നും ലഭിച്ചില്ല.
ലാപ്‌ടോപ്, ബൈക്കിന്റെ താക്കോല്‍, ഇലക്ട്രിക് ഗിത്താര്‍ എന്നിവ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവ മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടില്ല. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Kasaragod, Kerala, news, Kumbala, Robbery-Attempt, Crime, Police, Investigation, Robbery attempt in house at Kumbala
< !- START disable copy paste -->