Theft | വീട്ടിൽ കവർച്ച; 7 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി

● കളായി റോഡിലുള്ള അശോക് കുമാർ ഷെട്ടിയുടെ വീട്ടിലാണ് കവർച്ച
● വീട്ടിലെ ജോലിക്കാരനെ സംശയിക്കുന്നതായി പൊലീസിന് മൊഴി
● പൊലീസ് അന്വേഷണം ആരംഭിച്ചു
ഉപ്പള: (KasargodVartha) പൈവളികെ കളായിയിൽ വീട്ടിൽ വൻ കവർച്ച. കളായി റോഡിലുള്ള അശോക് കുമാർ ഷെട്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 56 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ വളകളും ഒരു ലക്ഷം രൂപയും ഉൾപ്പെടെ മൊത്തം 5,33,000 രൂപയുടെ മുതലുകളാണ് നഷ്ടപ്പെട്ടത്.
കവർച്ചയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മെയ് ഒന്നിനും ജനുവരി 28നും ഇടയിലുള്ള സമയത്താണ് കവർച്ച നടന്നതെന്നാണ് വീട്ടുകാർ പരാതിയിൽ പറയുന്നത്. വീട്ടിലെ ജോലിക്കാരനെ സംശയിക്കുന്നതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A major theft occurred at Ashok Kumar Shetty’s house in Kalyai, where jewelry worth 7 pounds and 1 lakh rupees were stolen. The investigation is ongoing.
#Theft, #Jewelry, #Investigation, #Kasaragod, #Crime, #Police