Robbery | പ്രവാസിയുടെ വീട്ടിൽ കവർച്ച; ഏഴര പവൻ സ്വർണം കവർന്നു
● കഴിഞ്ഞ ദിവസം വീട്ടുകാർ പള്ളിക്കരയിലെ ബന്ധുവീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം.
● മൊയ്‌തീൻ കുഞ്ഞി നിലവിൽ വിദേശത്താണ്.
● അലമാരകൾ കുത്തിത്തുറന്ന ശേഷം കള്ളന്മാർ സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലായിരുന്നു.
മഞ്ചേശ്വരം: (KasargodVartha) പ്രവാസിയുടെ വീട്ടിൽ കവർച്ച. ഉപ്പള ഹിദായത്ത് നഗറിലെ ബി എം മാഹിൻ ഹാജി റോഡിലെ മൊയ്‌തീൻ കുഞ്ഞിയുടെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ, അലമാരകൾ കുത്തിത്തുറന്ന് ഏഴര പവൻ സ്വർണാഭരണങ്ങൾ കവർന്നു.
കഴിഞ്ഞ ദിവസം വീട്ടുകാർ പള്ളിക്കരയിലെ ബന്ധുവീട്ടിൽ പോയ സമയത്താണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. മൊയ്‌തീൻ കുഞ്ഞി നിലവിൽ വിദേശത്താണ്. വെള്ളിയാഴ്ച പള്ളിക്കരയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് വീട്ടുകാർ കവർച്ച നടന്ന വിവരം അറിയുന്നത്.
അലമാരകൾ കുത്തിത്തുറന്ന ശേഷം കള്ളന്മാർ സാധനങ്ങൾ വലിച്ചുവാരി ഇട്ട നിലയിലായിരുന്നു. സംഭവമറിഞ്ഞ് മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ അനൂപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
#Robbery, #GoldTheft, #Kasargod, #Uppala, #PoliceInvestigation, #Crime