തൊരപ്പന്‍ സന്തോഷും കുടുങ്ങി; കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി
Jul 2, 2019, 11:27 IST
രാജപുരം: (www.kasargodvartha.com 02.07.2019) കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷും കുടുങ്ങിയതോടെ കാഞ്ഞങ്ങാട്ടെയും നീലേശ്വരത്തെയും കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പായി. സന്തോഷും കൂട്ടാളികളും ചേര്‍ന്നാണ് ഇവിടെയെല്ലാം കവര്‍ച്ച നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് അമ്പലത്തറ മൂന്നാംമൈല്‍ ഭാഗത്ത് ഗുഡ്‌സ് ഓട്ടോയില്‍ കറങ്ങുന്നതിനിടെ സന്തോഷിന്റെ കൂട്ടാളികളായ ഇരിട്ടി അരളത്തെ രെഞ്ചു (24), ഇരിക്കൂര്‍ തൈക്കുണ്ടത്തെ പടുവിലായി പ്രശാന്ത് (34) എന്നിവര്‍ അമ്പലത്തറ പോലീസിന്റെ പിടിയിലായിരുന്നു.
മോഷണങ്ങളുടെ സൂത്രധാരനായ കണ്ണൂര്‍ നടുവില്‍ കുടിയാന്മലയിലെ തൊരപ്പന്‍ സന്തോഷ് (34) ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവരം സമീപ പോലീസ് സ്റ്റേഷനുകള്‍, പട്രോളിംഗ്, ബീറ്റ് സംഘങ്ങള്‍, പ്രത്യേക സംഘങ്ങള്‍ എന്നിവര്‍ക്ക് കൈമാറി. ഇതോടെ നീലേശ്വരം സി ഐ എം എ മാത്യുവിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഉടന്‍ പ്രവര്‍ത്തന സജ്ജമായി. തൊരപ്പന്‍ സന്തോഷ് സ്ഥിരമായി യാത്ര ചെയ്യുന്നത് രാവിലെ പുറപ്പെടുന്ന ബസുകളിലാണെന്ന് സംഘം നേരത്തെ മനസ്സിലാക്കിയിരുന്നു. ഇതനുസരിച്ച് സംഘം ജില്ലാ അതിര്‍ത്തിയായ കാലിക്കടവില്‍ നിലയുറപ്പിച്ചു. തുടര്‍ന്ന് ഇതുവഴി പുലര്‍ച്ചെ അഞ്ചിന് കണ്ണൂരിലേക്ക് വന്ന ബസില്‍ നിന്നു തൊരപ്പന്‍ സന്തോഷിനെ പോലീസ് പിടികൂടുകയായിരുന്നു. ഇയാളുടെ മറ്റൊരു കൂട്ടാളി കണ്ണൂര്‍ കടാങ്കോട്ടെ മുനീര്‍ എന്ന ബാബു (27)വിനെ കണ്ണൂര്‍ പോലീസും അറസ്റ്റു ചെയ്തു.
കാഞ്ഞങ്ങാട് പൂജ സ്റ്റോഴ്‌സ്, ഗാസി ഗാര്‍മെന്റ്‌സ്, നീലേശ്വരം മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ്, അമ്പലത്തറ, ഇരിയ എന്നിവടങ്ങളിലെ വ്യാപാര സ്ഥാപങ്ങളിലെ കവര്‍ച്ച, ഗുരുപുരം ഭണ്ഡാരം കവര്‍ച്ച ഇവയെല്ലാം നടത്തിയത് തൊരപ്പന്‍ സന്തോഷിന്റ നേതൃത്വത്തിലാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഗുരുപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാര മോഷണ സമയത്ത് സി സി ടി വിയില്‍ പതിഞ്ഞ ചിത്രം തൊരപ്പന്‍ സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രത്യേക അന്വേഷണ സംഘം ഇരുജില്ലകളിലുമായി അന്വേഷണം ഊര്‍ജിതമാക്കിയത്. തുടര്‍ന്നാണ് സംഘം പിടിയിലായത്.
ജൂണ്‍ 25ന് ഒടയംചാലില്‍ മഞ്ജു സ്റ്റോഴ്‌സില്‍ നിന്ന് 10 ചാക്ക് കൊട്ടടയ്ക്ക, നാല് ചാക്ക് കുരുമുളക് എന്നിവയും കാട്ടുവളളി സ്റ്റോഴ്‌സില്‍ നിന്ന് ഒരു ലക്ഷം രൂപയും മോഷ്ടിച്ചതിന്റെ പിന്നിലും തൊരപ്പന്‍ സന്തോഷിന്റെ ആസൂത്രണമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ജില്ലയില്‍ പലസ്ഥലത്തും ചുമര് തുരന്നു നടന്ന കവര്‍ച്ചകള്‍ക്കു പിന്നിലും തൊരപ്പന്‍ സന്തോഷിനു പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ കവര്‍ച്ചയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Rajapuram, Neeleswaram, Kanhangad, Top-Headlines, Robbery, Crime, Robber Thorappan Santhosh arrested
< !- START disable copy paste -->