കുപ്രസിദ്ധ മോഷ്ടാവ് കുട്ടി വിജയന്‍ അറസ്റ്റില്‍; പിടികൂടിയത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും
Feb 11, 2018, 17:57 IST
മഞ്ചേശ്വരം: (www.kasargodvartha.com 11.02.2018) കേരളത്തിലങ്ങോളമിങ്ങോളമായി 20 ഓളം കവര്‍ച്ചാ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ കുട്ടി വിജയിന്‍ (44) പോലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വിജയനെ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പതുങ്ങി നില്‍ക്കുന്നത് കണ്ടയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലമുക്കിലെ കുട്ടിവിജയനാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പള ബപ്പായത്തൊട്ടിയിലെ ഒരു വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ് വിജയനെന്ന് പോലീസ് പറഞ്ഞു. മഞ്ചേശ്വരം അഡീ. എസ്.ഐ. കെ.വി. രവീന്ദ്രനും സംഘവുമാണ് വിജയനെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി വിജയനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Top-Headlines, Accuse, Crime, Robber Kutti Vijayan arrested < !- START disable copy paste -->
തുടര്‍ന്ന് ചോദ്യം ചെയ്യലിലാണ് നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലമുക്കിലെ കുട്ടിവിജയനാണെന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പള ബപ്പായത്തൊട്ടിയിലെ ഒരു വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലും പ്രതിയാണ് വിജയനെന്ന് പോലീസ് പറഞ്ഞു. മഞ്ചേശ്വരം അഡീ. എസ്.ഐ. കെ.വി. രവീന്ദ്രനും സംഘവുമാണ് വിജയനെ അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി വിജയനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, arrest, Top-Headlines, Accuse, Crime, Robber Kutti Vijayan arrested