city-gold-ad-for-blogger

Hearing postponed | റിയാസ് മൗലവി കൊലപാതകം: ബുധനാഴ്ച നടക്കേണ്ടിയിരുന്ന അന്തിമവാദം മാറ്റിവെച്ചു

കാസര്‍കോട്: (www.kasargodvartha.com) പഴയ ചൂരിയിലെ മദ്‌റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കൊലപ്പെടുത്തിയ കേസിന്റെ അന്തിമവാദം ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച നടന്നില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂടറുടെ അസൗകര്യം പരിഗണിച്ചാണ് ഈ മാസം അവസാനത്തേക്ക് അന്തിമവാദം മാറ്റിയത്.
              
Hearing postponed | റിയാസ് മൗലവി കൊലപാതകം: ബുധനാഴ്ച നടക്കേണ്ടിയിരുന്ന അന്തിമവാദം മാറ്റിവെച്ചു

റിയാസ് മൗലവി വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ സാവകാശം ആവശ്യപ്പെട്ടതിനാല്‍ കേസിലെ ആമുഖം കോടതി കേട്ടശേഷം തുടര്‍വാദത്തിന് വേണ്ടി ജൂലൈ 15ലേക്ക് നേരത്തെ മാറ്റിവെച്ചിരുന്നതായിരുന്നു. പിന്നീട് ഈ മാസം പത്തിലേക്ക് മാറ്റുകയായിരുന്നു. സുബൈദ വധക്കേസടക്കമുള്ള കേസുകളുടെ അന്തിമവാദവും നടക്കുന്നുണ്ട്.

അജേഷ് എന്ന അപ്പു, നിതിന്‍ കുമാര്‍, അഖിലേഷ് എന്ന അജി തുടങ്ങിയവരാണ് റിയാസ് മൗലവി വധക്കേസിലെപ്രതികള്‍. നേരത്തേ മൂന്ന് പ്രതികളെയും നേരിട്ട് ഹാജരാക്കിയ ശേഷമാണ് വാദം തുടരുന്നത് മാറ്റിയത്.

2017 മാര്‍ച് 20ന് രാത്രി ചൂരിയിലെ മുഹ് യുദ്ദീന്‍ ജുമാ മസ്ജിദിനോടനബന്ധിച്ചുള്ള താമസ സ്ഥലത്ത് അതിക്രമിച്ച് കയറി റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ മൂന്ന് ദിവസത്തിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Murder, Crime, Court, Riyaz Moulavi murder, Riyaz Moulavi murder: Final hearing scheduled for Wednesday postponed.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia