റിയാസ് മൗലവി വധം; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി, വിചാരണയ്ക്ക് സ്‌റ്റേ
Apr 23, 2018, 18:20 IST
കാസര്‍കോട്: (www.kasargodvartha.com 23.04.2018) ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്നു പേര്‍ നല്‍കിയ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. പ്രതികളായ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), കേളുഗുഡ്ഡെയിലെ നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരുടെ ജാമ്യാപേക്ഷയാണ് തിങ്കളാഴ്ച രാവിലെ കോടതി തള്ളിയത്.
അതേസമയം കേസിന്റെ വിചാരണ ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു. പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ വാദം കേള്‍ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമാകും വരെ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Choori, Murder-case, court,Madrasa Teacher, Accuse, Riyas Moulavi murder; Accused bail application rejected.