റിയാസ് മൗലവി വധം; പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു
Nov 15, 2017, 21:46 IST
കാസര്‍കോട്: (www.kasargodvartha.com 15/11/2017) പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മുഹമ്മദ് റിയാസ് മൗലവി (30)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മൂന്നുപ്രതികള്‍ക്ക് ബുധനാഴ്ച ഉച്ചയ്ക്ക് ജില്ലാ സെഷന്‍സ് ജഡ്ജ് മനോഹര്‍ കിണി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ഏറെ പ്രമാദമായ ഈ കേസിന്റെ വിചാരണ ഡിസംബര്‍ 16ന് ആരംഭിക്കും.
ഇതിന്റെ മുന്നോടിയായാണ് പ്രതികളായ കേളുഗുഡയിലെ അജേഷ് എന്ന അപ്പു (20), പെരിയടുക്കയിലെ നിധിന്‍ (19), അഖില്‍ എന്ന അഖിലേഷ് (25) എന്നിവരെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചത്. കഴിഞ്ഞ മാര്‍ച്ച് 21ന് രാത്രി 10.30 മണിയോടെയാണ് റിയാസ് മൗലവിയെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. അജേഷാണ് പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ കയറി കൃത്യം നിര്‍വഹിച്ചത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ആയിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. ഡി എന്‍ എ പരിശോധനാഫലം അടക്കമുള്ള 50 ലധികം രേഖകളും സമര്‍പ്പിച്ചിരുന്നു. ദൃക്‌സാക്ഷികളടക്കം 100 ലധികം സാക്ഷികളാണ് കേസിലുള്ളത്.
Related News:
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Crime, Case, Police, Accuse, Court, Investigation, News, Riyas Maulavi Murder Case.