Fraud | ആയുര്‍വേദ ഗുളിക ലഭിക്കാന്‍ 43 ലക്ഷം രൂപ വിവിധ അകൗണ്ടില്‍ നിക്ഷേപിച്ച് വഞ്ചിതനായി റിട. ബാങ്ക് ഉദ്യോഗസ്ഥന്‍; വിദേശ പൗരന്മാര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Jul 27, 2022, 17:01 IST
കാസര്‍കോട്: (www.kasargodvartha.com) 43 ലക്ഷം രൂപ വിവിധ അകൗണ്ടില്‍ നിക്ഷേപിച്ച് ആയുര്‍വേദ ഗുളികയ്ക്ക് ഓര്‍ഡര്‍ നല്‍കി വഞ്ചിതനായ റിട. ബാങ്ക് ഉദ്യോഗസ്ഥന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിദേശ പൗരന്മാര്‍ ഉള്‍പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്ത്.
2022 ജൂണ്‍ ഒമ്പത് മുതല്‍ 16 വരെയുള്ള വിവിധ ദിവസങ്ങളിലാണ് പണം നിക്ഷേപിച്ചത്. നെതര്‍ലന്‍ഡ് സ്വദേശികളായ എലിന്‍ ജോണ്‍സണ്‍, നെല്‍വിന്‍ പെരി, പോള്‍വിന്‍, ലന്‍ഡനിലെ ഡോ. ജോര്‍ജ് എഡ്വേര്‍ഡ്, കോയമ്പതൂരിലെ അനില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുക്കുന്നത്. വിദ്യാനഗര്‍ ജേണലിസ്റ്റ് കോളനിയിലെ റിട. ബാങ്ക് ഉദ്യോഗസ്ഥന്‍ മാധവന്റെ പരാതിയിലാണ് കേസ്.
തുടക്കത്തില്‍ പണം നിക്ഷേപിച്ചപ്പോള്‍ കോയമ്പതൂരിലെ അനില്‍ മൂന്ന് തവണ ഗുളിക എത്തിച്ചു നല്‍കിയിരുന്നതായി പരാതിക്കാരനായ മാധവന്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് പണത്തിന് ആനുപാതികമായി ഗുളിക നല്‍കാതെ ഇരിക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് കേസ് അന്വേഷിക്കുന്ന കാസര്‍കോട് ടൗണ്‍ സിഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: News, Kerala, Kasaragod, Top-Headlines, Complaint, Investigation, Crime, Fraud, Retd. bank officer filed complaint against fraud.
< !- START disable copy paste -->