Arrested | ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റിസോർടിൽ റെയ്‌ഡ്; '2.51 ലക്ഷം രൂപയുമായി ചൂതാട്ടമാഫിയ സംഘം അറസ്റ്റിൽ'
പിടിയിലായത് മുറിയെടുത്തു പുള്ളിമുറി എന്ന ചൂതു നടത്തുകയായിരുന്നവർ
ബേക്കൽ: (KasargodVartha) ജില്ലാ പൊലീസ് മേധാവിക്ക് (District Police Chief) ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ റിസോർടിൽ (Resort) നടത്തിയ പരിശോധനയിൽ (Raid) ചൂതാട്ടമാഫിയാ സംഘം അറസ്റ്റിലായി (Arrested). പള്ളിക്കരയിലെ ബേക്കൽ ഫോർട് റിസോർടിൽ ബുധനാഴ്ച പുലർച്ചെ 2.30നാണ് റെയ്‌ഡ് നടന്നത്. ചൂതാട്ടത്തിൽ ഏർപ്പെട്ട 14 പേർ അറസ്റ്റിലായി. 2,52,170 രൂപയും കണ്ടെടുത്തു.
ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി അബ്ദുൽ സലാം (45), കെ എം അബൂബകർ (49), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ എ നൗഫൽ (35), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി അശ്റഫ് (52), രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോഷി മാത്യു (43), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ ജാസിർ (24), വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് റാശിദ് (34), ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹസൻ അബു (68), ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഅഫർ ഖാൻ (32), ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്മഞ്ചേരി വിജയൻ (45), കോഴിക്കോട്ടെ എം കെ സിദ്ദീഖ് (52), ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തെക്കുന്നേൽ കുര്യാക്കോസ് (50), വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ മുരളീധരൻ (52), കർണാടക ദക്ഷിണ കന്നഡ ജില്ലയിലെ മേഘരാജ് (32) എന്നിവരാണ് അറസ്റ്റിലായത്.
ബേക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ കെ പി ഷൈനിൻ്റെ നേതൃത്വത്തിൽ എസ്ഐ വി വി സന്തോഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അനിലൻ, ജിതേഷ് കുമാർ, പ്രദീപ്, അൻവർ സാദത്ത് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പൊലീസ് പുലർച്ചെ 2.30 മണിയോടെയാണ് റിസോർട്ടിലെത്തിയപ്പോഴും മുറിയിൽ 'പുള്ളിമുറി' എന്ന ചൂതാട്ടം തുടരുകയായിരുന്നുവെന്നാണ് പറയുന്നത്.