Crime | നിരവധി കേസുകളിലെ പ്രതിയെ കാപ നിയമപ്രകാരം അറസ്റ്റ് ചെയ്തു
● 18 അബ്കാരി കേസുകളില്‍ പ്രതി.
● നേരത്തെ മറ്റൊരു കേസില്‍ വെറുതെ വിട്ടിരുന്നു.
● സമൂഹത്തിന് ഭീഷണിയായതിനാല്‍ അറസ്റ്റ്.
കാസര്‍കോട്: (KasargodVartha) ടൗണ്‍ പൊലീസ് സ്റ്റേഷനിലും എക്‌സൈസിലും നിരവധി കേസുകളില്‍ പ്രതിയായയാളെ കാപ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബാബു പൂജാരി (54) ആണ് പിടിയിലായത്. 18 അബ്കാരി കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
നേരത്തെ മറ്റൊരു കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയുടെ നിര്‍ദേശപ്രകാരം കാസര്‍കോട് ഡിവൈഎസ്പി സി കെ സുനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബാബു പൂജാരിയെ അറസ്റ്റ് ചെയ്തത്.
നിരവധി കേസുകളില്‍ പ്രതിയായിരുന്നതിനാലും സമൂഹത്തിന് ഭീഷണിയായതിനാലുമാണ് കാപ നിയമം പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
#GoondaAct #arrest #Kerala #crime #Kasaragod #police #excise #repeatoffender