city-gold-ad-for-blogger

പഞ്ചായത്ത് സ്ഥലത്തു നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന കൂറ്റന്‍ പ്ലാവ് മരം മുറിച്ചുകടത്തി; പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയില്ല, പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

ഉപ്പള: (www.kasargodvartha.com 11.06.2018) മംഗല്‍പാടി പഞ്ചായത്ത് സ്ഥലത്തു നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന കൂറ്റന്‍ പ്ലാവ് മരം മുറിച്ചുകടത്തിയ സംഭവത്തില്‍ പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയില്ല. പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുകയാണെന്നാണ് ആക്ഷേപം. മുറിച്ച മരത്തിന്റെ ഭൂരിഭാഗവും കടത്തിയിരുന്നു. ബാക്കിയുള്ള മരം കൊണ്ടുപോകാന്‍ ലോറിയെത്തുകയും മരം കയറ്റുകയും ചെയ്യുന്നതിനിടെ വിവരമറിഞ്ഞ് പോലീസെത്തിയപ്പോള്‍ സംഘം രക്ഷപ്പെടുകയുമായിരുന്നു.

പഞ്ചായത്ത് സ്ഥലത്തു നിന്നും രണ്ടര ലക്ഷം രൂപ വില വരുന്ന കൂറ്റന്‍ പ്ലാവ് മരം മുറിച്ചുകടത്തി; പരാതി നല്‍കി ഒരു മാസമായിട്ടും നടപടിയില്ല, പ്രതികള്‍ പോലീസിന്റെ കണ്‍മുന്നില്‍ വിലസുന്നു

പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും പ്രതികളെ കുറിച്ച് വിവരം നല്‍കിയെങ്കിലും പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തുകയാണെന്നാണ് പരാതി. മരം മുറിച്ചു കടത്തിയതിനു പിന്നില്‍ രാഷ്ട്രീയ സ്വാധീനം ഉള്ളതിനാലാണ് പോലീസ് നടപടി വൈകുന്നതെന്നാണ് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്. പ്രതികളുടെ പേരും വിവരങ്ങളും പോലീസിന് നല്‍കിയിട്ടും പിടികൂടാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uppala, Panchayath, Crime, Police, complaint, Tree, Tree cut and smuggle from Panchayat property; Police investigation slowly. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia