കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയത് മദ്യം വാങ്ങിയ ഷെയറിനെ ചൊല്ലിയുള്ള തര്‍ക്കം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പ്രതിയല്ലാത്ത മദ്യവില്‍പനക്കാരന്‍ മുങ്ങിയത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി
Nov 13, 2017, 13:18 IST
കാസര്‍കോട്: (www.kasargodvartha.com 13.11.2017) കര്‍ണാടക ബാഗല്‍കോട്ടെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി(35)യെ മര്‍ദിച്ചും കല്ല് കൊണ്ടിടിച്ചും കൊലപ്പെടുത്തിയത് മദ്യം വവാങ്ങിയ ഷെയറിനെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് പോലീസ് പറഞ്ഞു. കേസിലെ പ്രതികളെ അറസ്റ്റു ചെയ്തപ്പോഴാണ് കൊലയ്ക്കുള്ള കാരണം വ്യക്തമായത്.
രംഗപ്പയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ണാടക ബല്‍ഗാം സുരബാന്‍ സ്വദേശികളായ അക്കണ്ടപ്പ (30), സഹോദരന്‍ വിട്ടള (33) എന്നിവരെ അറസ്റ്റു ചെയ്തതോടെയാണ് കൊലയ്ക്ക് തുമ്പായത്. സ്ഥിരമായി രംഗപ്പയും പ്രതികളായ സഹോദരങ്ങളും ചെര്‍ക്കള വി കെ പാറയിലെ വിജനമായ സ്ഥലത്തെത്തി മദ്യപിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിന് മൂന്നു പേരും രാത്രി മദ്യപിക്കാനെത്തി. ഇവര്‍ മദ്യപിക്കാന്‍ പോകുന്നത് രണ്ട് പേര്‍ കണ്ടിരുന്നു. മദ്യപിച്ച് ലക്കുകെട്ടതോടെ പ്രതികള്‍ രംഗപ്പയോട് മദ്യത്തിന്റെ ഷെയര്‍ ആവശ്യപ്പെട്ടു.
ഇതോടെ പരസ്പരം തര്‍ക്കമുണ്ടാവുകയും അക്കണ്ടപ്പ മര്‍ദിക്കുകയും നിലത്തുവീണ രംഗപ്പയെ വിട്ടള കല്ലുകൊണ്ടിടിക്കുകയുമായിരുന്നു. കല്ലുകൊണ്ടുള്ള ഇടിയില്‍ വാരിയെല്ല് തകരുകയും ഹൃദയത്തിന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതാണ് മരണകാരണമായതെന്ന് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണും കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ വിദ്യാനഗര്‍ എസ് ഐ ബാബു പെരിങ്ങേത്തും പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചിരുന്നതായും കണ്ണൂരില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
രംഗപ്പയും പ്രതികളും ചെര്‍ക്കളയിലെ ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. നിരവധി അന്യ സംസ്ഥാന തൊഴിലാളികളും ഇവിടെ താമസിക്കുന്നുണ്ട്. എട്ടുവര്‍ഷമായി ഇവിടെ താമസിക്കുന്ന രംഗപ്പ കാസര്‍കോട് നഗരസഭയുടെ സാമൂഹ്യ സേവന വിഭാഗമായ പാന്‍ടെക്കിന്റെ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. കൊലനടന്ന സ്ഥലത്തു നിന്നും പാന്‍ടെക്കിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതോടെയാണ് മരിച്ചത് രംഗപ്പയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞത്. ആറിന് നടന്ന കൊലപാതകത്തിന് ശേഷം ഒമ്പതിന് രാവിലെയാണ് സമീപത്തെ ഒരു സ്ത്രീ മൃതദേഹം കണ്ട് നാട്ടുകാരെയും പോലീസിലും വിവരമറിയിച്ചത്.
രംഗപ്പയ്ക്ക് പുറമെ പരിക്കൊന്നും കാണാതിരുന്നതും മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നതും കൊണ്ട് പോസ്റ്റുമോര്‍ട്ടത്തിലൂടെയാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ചെര്‍ക്കളയില്‍ മദ്യവില്‍പനക്കാരനായ ഒരാളെ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ ആദ്യ അന്വേഷണം. ഇയാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ ഇയാള്‍ സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു. ഇതോടെ സംശയം ഇരട്ടിച്ചു. ഇയാളുടെ ഫോണ്‍ കാഞ്ഞങ്ങാട്ടെ ഒരു കടയില്‍ വിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് മദ്യവില്‍പനക്കാരന്റെ ടവര്‍ ലൊക്കേഷനും മറ്റും പരിശോധിച്ചതോടെയാണ് ഇയാള്‍ പ്രതിയല്ലെന്ന് വ്യക്തമായത്. ഇയാള്‍ക്കെതിരെ മദ്യക്കടത്തുമായി ബന്ധപ്പെട്ട് കേസുള്ളതിനാലാണ് ഇയാള്‍ മുങ്ങിയതെന്ന് പിന്നീട് ഇയാളെ പിടികൂടി ചോദ്യം ചെയ്തതോടെ തിരിച്ചറിഞ്ഞു.
കുള്ളന്മാരായ രണ്ടു പേരാണ് രംഗപ്പയ്‌ക്കൊപ്പം മദ്യപിക്കാന്‍ പോയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതോടെയാണ് അന്വേഷണം പ്രതികളിലേക്ക് നീണ്ടത്. ചെര്‍ക്കളയിലുണ്ടായിരുന്ന പ്രതികള്‍ പിന്നീട് നാട്ടിലേക്ക് പോയിരുന്നു. ഇവരുടെ നാട്ടിലെ ഉത്സവസ്ഥലത്തുനിന്നുമാണ് ഇരുവരെയും പോലീസ് പിടികൂടിയത്. അക്കണ്ടപ്പയെയാണ് ആദ്യം പിടികൂടി ചോദ്യം ചെയ്തത്. പിന്നീട് വിട്ടളയെയും പിടികൂടി ചോദ്യം ചെയ്തതോടെ പ്രതികള്‍ കൊലപാതകം നടത്തിയത് തങ്ങളാണെന്ന് സമ്മതിക്കുകയായിരുന്നു.
ശാസ്ത്രീയമായ തെളിവുകളും ഇവര്‍ക്കെതിരെ ശേഖരിച്ചതായി ജില്ലാ പോലീസ് ചീഫ് പറഞ്ഞു. കൊലപ്പെട്ട രംഗപ്പയ്ക്കും പ്രതികള്‍ക്കും മദ്യം വില്‍പന നടത്തിയത് പോലീസ് അന്വേഷിച്ചുകൊണ്ടിരുന്നയാളല്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്നും മദ്യക്കുപ്പികളും കൊലക്കുപയോഗിച്ച കല്ലും കണ്ടെത്തിയിരുന്നു. ഐപിസി 174 വകുപ്പ് പ്രകാരം അസ്വഭാവിക മരണത്തിനാണ് ആദ്യം വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പിന്നീട് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ കൊലപാതകമാണെന്ന് വ്യക്തമായതോടെ 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു. പ്രതികളായ സഹോദരങ്ങള്‍ ഒന്നര വര്‍ഷത്തോളമായി ചെര്‍ക്കളയിലെത്തി കൂലിപ്പണിയെടുത്ത് വരികയായിരുന്നു.
Related News:
കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍
രംഗപ്പ വധക്കേസില്‍ മുങ്ങിയ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം നടക്കുന്നത് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍

മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്
രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു
രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു
രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന
രംഗപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ല; പോലീസ് സര്‍ജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Crime, arrest, Police, case, Rangappa's murder; dispute over purchase of Liquor is the reason