city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു

ചെര്‍ക്കള: (www.kasargodvartha.com 20.09.2017) കര്‍ണാടക ബാഹല്‍കോട്ട സ്വദേശി രംഗപ്പ(35)യെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്. രംഗപ്പയുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്ന പോലീസ് രാസപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു

കഴിഞ്ഞ മാസം ഒമ്പതിനാണ് രംഗപ്പയെ ചെര്‍ക്കളയ്ക്ക് സമീപം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചുദിവസത്തെ പഴക്കമാണ് മൃതദേഹത്തിനുണ്ടായിരുന്നത്. മൃതദേഹത്തിന് സമീപം വലിയ കല്ല് കണ്ടതും തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവും ഇതൊരു കൊലപാതകമാണെന്ന സംശയത്തിന് കാരണമായിരുന്നു. മൃതശരീരത്തിലെ വസ്ത്രങ്ങളില്‍ നിന്നും കണ്ടെടുത്ത രേഖകളില്‍ നിന്നാണ് യുവാവിനെ തിരിച്ചറിയാന്‍ സാധിച്ചത്.

രംഗപ്പയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതോടെ വാരിയെല്ലുകള്‍ തകര്‍ന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ വാരിയെല്ലുകള്‍ എങ്ങനെയാണ് തകര്‍ന്നതെന്ന് വ്യക്തമാകാത്തതിനാല്‍ പോലീസ് സര്‍ജനെത്തി മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തിരുന്നു. വാരിയെല്ലുകള്‍ തിരുവനന്തപുരം പാത്തോളജി ലാബില്‍ പരിശോധന നടത്തിയതോടെയാണ് മരണകാരണം പുറത്തുവന്നത്.

ഇതിന്റെ റിപോര്‍ട്ട് കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ചു. ചെര്‍ക്കളയിലെ വാടകമുറിയില്‍ രംഗപ്പയും മൂന്ന് സുഹൃത്തുക്കളും താമസിച്ചിരുന്നു. രംഗപ്പയുടെ മരണത്തോടെ ഒപ്പമുണ്ടായിരുന്ന താമസക്കാര്‍ മുങ്ങുകയായിരുന്നു. കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ഇവരെ പിടികൂടാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Cherkala, Murder-case, Police, Investigation, Crime, Kasaragod, News, Rangappa.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia