city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് വിധേയരാക്കി

കാസര്‍കോട്: (www.kasargodvartha.com 15.11.2017) കര്‍ണാടക ബാഗല്‍കോട്ടയിലെ ബൈരപ്പയുടെ മകന്‍ രംഗപ്പ ഗാജി(35) യെ കല്ലുകൊണ്ടിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കോടതി റിമാന്‍ഡ് ചെയ്ത കര്‍ണാടക ബല്‍ഗാം മണിഹാല സുരേബാന്‍ റോഡിലെ കമ്മാറ ഹൗസില്‍ അക്കണ്ടപ്പ (30), വിട്ടല്‍ (33) എന്നിവരെയാണ് വിദ്യാനഗര്‍ സി ഐ ബാബു പെരിങ്ങേത്ത് കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രതികളെ കൊല നടന്ന ചെര്‍ക്കള വി.കെ പാറയിലെത്തിച്ച് പോലീസ് തെളിവെടുപ്പു നടത്തി. വിവരമറിഞ്ഞ് നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. മൂന്നുപേരും കൊല നടന്ന ആഗസ്ത് ആറിന് വൈകുന്നേരം സ്ഥലത്ത് ഒത്തു കൂടിയതും മദ്യലഹരിക്കിടയില്‍ ഉണ്ടായ തര്‍ക്കവും സംബന്ധിച്ച കാര്യങ്ങള്‍ പ്രതികള്‍ പോലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ഇവരുടെ റിമാന്‍ഡ് നവംബര്‍ 27 വരെ നീട്ടിയിട്ടുണ്ട്.


കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിന് വിധേയരാക്കി

ഓഗസ്റ്റ് ഒമ്പതിനാണ് രംഗപ്പ ഗാജിയുടെ മൃതദേഹം വി കെ പാറയിലെ വിജനമായ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രംഗപ്പയുടെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അക്കണ്ടപ്പ ഒന്നാം പ്രതിയും വിട്ടല്‍ രണ്ടാംപ്രതിയുമാമെന്നും ഇവര്‍ക്കെതിരെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

Related News:
കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍
രംഗപ്പ വധക്കേസില്‍ മുങ്ങിയ മുഖ്യപ്രതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; അന്വേഷണം നടക്കുന്നത് കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളില്‍

മരിച്ച നിലയില്‍ കണ്ടെത്തിയത് നഗരസഭയിലെ സാമൂഹ്യപ്രവര്‍ത്തകനെ; കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു, നെറ്റിയില്‍ അടിയേറ്റ മുറിവ്

 രംഗപ്പയുടെ മരണം കൊലപാതകമാണെന്ന സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; വാരിയെല്ലുകള്‍ അടിച്ചുതകര്‍ത്തു

രംഗപ്പയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം മദ്യപസംഘത്തിന്റെ താവളം; പോലീസ് സര്‍ജന്‍ തിങ്കളാഴ്ച സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തും

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയതാണെന്ന് രാസപരിശോധനാ റിപോര്‍ട്ട്; വകുപ്പുമാറ്റി കൊലക്കുറ്റത്തിന് കേസെടുത്തു

രംഗപ്പയെ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍ കാരണം മദ്യവിതരണവുമായി ബന്ധപ്പെട്ട തര്‍ക്കം; മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ തിരുവനന്തപുരം സ്വദേശിയാണ് കൊല നടത്തിയതെന്ന് സൂചന

രംഗപ്പയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കണ്ടെത്താനായില്ല; പോലീസ് സര്‍ജന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി

കര്‍ണാടക സ്വദേശിയെ കൊലപ്പെടുത്തിയത് മദ്യം വാങ്ങിയ ഷെയറിനെ ചൊല്ലിയുള്ള തര്‍ക്കം; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ പ്രതിയല്ലാത്ത മദ്യവില്‍പനക്കാരന്‍ മുങ്ങിയത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Murder-case, Custody, Police, Court, Crime, Rangappa death; Accused taken to custody.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia