city-gold-ad-for-blogger

രാജീവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് കൊച്ചിയിലെ അപാര്‍ട്‌മെന്റില്‍; പിടിയിലായ ചക്കര ജോണിയുടെ ക്രിമിനല്‍ ബുദ്ധി പോലീസിനെ പോലും ഞെട്ടിച്ചു, അഡ്വ. സി പി ഉദയഭാനു കേസില്‍ കുടുങ്ങും?

കൊച്ചി: (www.kasargodvartha.com 03.10.2017) ഭൂമി ഇടപാടുകാരന്‍ അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് കൊച്ചിയിലെ സ്ഥിരതാമസക്കാരില്ലാത്ത സ്വകാര്യ അപ്പാര്‍ട്‌മെന്റില്‍ വെച്ചാണെന്ന് പോലീസ്. ഈ അപ്പാര്‍ട്‌മെന്റില്‍ കേസിലെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്ക് മുമ്പ് നാലു തവണ എത്തിയതായി പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

സ്വന്തം മൊബൈല്‍ ഫോണ്‍ അങ്കമാലിയിലെ വീട്ടില്‍ ഉപേക്ഷിച്ചാണു ജോണി കൊച്ചിയിലെ അപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നത്. കേസില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നാണ് പോലീസ് കരുതുന്നത്. ഇക്കാലയളവില്‍ 12 തവണ കൊച്ചിയില്‍ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊബൈല്‍ ഫോണ്‍ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണ് കേസിലെ ഗൂഢാലോചന സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. ഈ നാലു തവണയും ജോണിയുടെ മൊബൈല്‍ നമ്പര്‍ അങ്കമാലി സ്വകാര്യ ബസ് സ്റ്റാന്‍ഡ് ടവര്‍ ലൊക്കേഷനില്‍ നിശ്ചലമായ അവസ്ഥയിലായിരുന്നു. പുറത്തുനിന്നുള്ള വിളികള്‍ക്കൊന്നും ഈ സമയം ആരും മറുപടി പറഞ്ഞിട്ടില്ല.

രാജീവിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് കൊച്ചിയിലെ അപാര്‍ട്‌മെന്റില്‍; പിടിയിലായ ചക്കര ജോണിയുടെ ക്രിമിനല്‍ ബുദ്ധി പോലീസിനെ പോലും ഞെട്ടിച്ചു, അഡ്വ. സി പി ഉദയഭാനു കേസില്‍ കുടുങ്ങും?

രാജീവും ജോണിയും തമ്മില്‍ കോടികളുടെ ഇടപാടാണ് നടന്നത്. രാജീവിനെ കോടികളുടെ കള്ളപ്പണം ജോണി ഏല്‍പ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ടു നിരോധനത്തോടെ രാജീവിന്റെ പക്കലുണ്ടായിരുന്ന അനധികൃത കറന്‍സി മാറ്റിയെടുക്കാന്‍ കഴിയാതായത് ഇവര്‍ തമ്മില്‍ ഭിന്നിപ്പിനു കാരണമായി. അതേസമയം കൊല്ലപ്പെട്ട രാജീവിന്റെ വീട്ടില്‍ അഡ്വ. സി പി ഉദയഭാനു പല തവണ വന്നതിനുള്ള തെളിവ് ലഭിച്ചു. രാജീവിന്റെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനം. ഗൂഢാലോചനയില്‍ പങ്കാളിയായ അങ്കമാലി സ്വദേശിക്കായി പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. അതിനിടെ അഡ്വ. സി പി ഉദയഭാനു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kochi, Kerala, Crime, News, Top-Headlines, Investigation, Rajiv murder case: Police investigation goes on.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia