സൂപ്പര്‍മാനെ പോലെ ജെട്ടി ഇട്ടുവരണം, ഷൂസ് ധരിക്കാന്‍ പാടില്ല, താടിവടിച്ചു കളയണം; റാഗിംഗിനെ എതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം, ബ്ലേഡ് കൊണ്ട് കീറി മുറിവേല്‍പിച്ചു
Jul 24, 2018, 16:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 24.07.2018) സൂപ്പര്‍മാനെ പോലെ ജെട്ടി ഇട്ടുവരണം, ഷൂസ് ധരിക്കാന്‍ പാടില്ല, താടിവടിച്ചു കളയണം തുടങ്ങിയ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ദേശങ്ങള്‍ എതിര്‍ത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. വടി കൊണ്ട് അടിക്കുകയും പഞ്ചു കൊണ്ട് കുത്തുകയും ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പരിക്കുകളോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചട്ടഞ്ചാല്‍ എം ഐ സി കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെണ്ടിച്ചാല്‍ എയ്യളയിലെ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ മുനവ്വിര്‍ (18) ആണ് ക്രൂരമായ മര്‍ദനത്തിനും അക്രമത്തിനും ഇരയായത്. തിങ്കളാഴ്ച ഒച്ചയ്ക്ക് ഒരു മണിയോടെ ഉച്ച ഭക്ഷണ സമയത്ത് ക്ലാസില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് കോമ്പൗണ്ടില്‍ വെച്ച് മുനവ്വിറിനെ 15 ഓളം വരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിന് വിധേയമാക്കിയത്. കഴുത്തിന് താഴെ എല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്.
ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുനവ്വിറിനെ വിദഗദ്ധ പരിശോധനയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചട്ടഞ്ചാല്‍ എം ഐ സി കോളജില്‍ റാഗിംഗിനെ തുടര്‍ന്ന് ഏതാനും ദിവസം മുമ്പ് സീനിയര്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. പോലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. റാഗിംഗിന്റെ പേരില്‍ ഏതാനും കേസുകള്‍ വിദ്യാനഗര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പി ടി എ കമ്മിറ്റിയും സ്‌കൂള്‍ അധികൃതരും റാഗിംഗും അക്രമവും ഉണ്ടാകുമ്പോള്‍ ഒത്തുതീര്‍പ്പ് ശ്രമവുമായി രംഗത്തു വരിക മാത്രമാണ് ചെയ്യുന്നതെന്നാണ് അക്രമത്തിനിരയാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Crime, Assault, Attack, Students, MIC, chattanchal, Ragging; Plus one student assaulted and Hospitalized
< !- START disable copy paste -->