Ragging | പൈവളിഗെ ഗവ. ഹയർ സെകൻഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമായ റാഗിംഗ്; 'പാറപ്പുറത്ത് കൂടി വലിച്ചിഴച്ചു'; ഗുരുതര പരുക്ക്
പ്ലസ് വൺ വിദ്യാർഥിക്ക് ക്രൂര മർദ്ദനം, ഗുരുതര പരിക്ക്
ഉപ്പള: (KasargodVartha) പൈവളിഗെ കയര്‍കട്ടെ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായ റാഗിംഗിന് (Ragging) വിധേയമാക്കിയതായി പരാതി. ഉപ്പള കൈക്കമ്പ സോങ്കാലിലെ 17 കാരനാണ് മൃഗീയമായ മര്‍ദ്ദനത്തിനിരയായത് (Injured).
ഗുരുതരമായി പരിക്കേറ്റ കുട്ടിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആക്രമണത്തില്‍ മുഖത്തും കയ്യിലുമാണ് പരിക്കേറ്റത്. വിദ്യാര്‍ഥിയെ റാഗിംഗിന് ഇരയാക്കിയ സീനിയര്‍ വിദ്യര്‍ഥിയായ അഫീല് എന്ന 19 കാരനെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
പൈവളിഗെ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ റാഗിംഗ് pic.twitter.com/0mRtY6S54u
— Kasargod Vartha (@KasargodVartha) August 17, 2024
ധരിച്ചിരുന്ന ഷര്‍ട്ടിന്റെ, കൈ മടക്കിവെച്ചതിനും സീനിയര്‍ വിദ്യാര്‍ഥികള്‍ സംസാരിക്കുന്ന പരിസരത്തുകൂടി പോയതിന്റെ പേരിലുമാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്നും ചികിത്സയില്‍ കഴിയുന്ന 17കാരന്‍ പറഞ്ഞു. നാല് മാസമായി തനിക്കുനേരെ മര്‍ദ്ദനം തുടര്‍ന്നുവന്നിരുന്നതായി വിദ്യാര്‍ഥി പറയുന്നു. മര്‍ദ്ദിക്കുന്ന വിവരം അധ്യാപകരോട് പറയരുതെന്ന് പറഞ്ഞ് ഭീഷണിയും തുടര്‍ന്നുവന്നിരുന്നു. ഇതെല്ലാമാണ് അക്രമത്തിന് കാരണമായതെന്നും കുട്ടി പറഞ്ഞു.
അതേസമയം കയര്‍കട്ടെ സ്‌കൂളിലെ റാഗിങ്ങില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ മഞ്ചേശ്വരം ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.
#Kerala #schoolragging #education #safety #violence #Kasaragod #student