ട്രെയിനില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദിച്ച സീനിയര്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലെത്തിയ പോലീസ് പൊക്കി
Jul 19, 2017, 23:28 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2017) മംഗളൂരുവില്‍ നിന്നുള്ള ട്രെയിനില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് നടത്തുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ മഫ്ടിയിലെത്തിയ പോലീസ് ജൂനിയര്‍ വിദ്യാര്‍ത്ഥിയെ നഗ്നനാക്കി മര്‍ദിച്ച അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികളെ പിടികൂടി. ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ മംഗളൂരു - ചെന്നൈ സൂപ്പര്‍ എക്‌സ്പ്രസ് ട്രെയ്‌നിലാണ് റാഗിംഗ് അരങ്ങേറിയത്.
ജൂനിയര്‍ വിദ്യാര്‍ത്ഥിയെ സ്ലീപ്പര്‍ ക്ലാസിലെ ടോയ്‌ലെറ്റിലേക്ക് കൊണ്ടുപോയി നഗ്നനാക്കി മര്‍ദിക്കുന്നതിനിടയിലാണ് പോലീസ് സീനിയര്‍ വിദ്യാര്‍ത്ഥികളെ പിടികൂടിയത്. റാഗിംഗ് നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം ഒരാഴ്ചയായി മഫ്ടിയില്‍ പോലീസിനെ വിട്ട് പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ബുധനാഴ്ച വൈകിട്ട് റാഗിംഗിനിടെ അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
റാഗിംഗിന് വിധേയനായ വിദ്യാര്‍ത്ഥി പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. അതിനാല്‍ ട്രെയിനില്‍ അടിപിടി കൂടിയതിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു. ക്രൂരമായ റാഗിംഗാണ് ട്രെയിനില്‍ നടന്നുവന്നതെന്നും, ഇതിനെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നും കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
പോലീസിലെ ചെറുപ്പക്കാരായ ഉദ്യോഗസ്ഥരെ വിദ്യാര്‍ത്ഥികളുടെ വേഷത്തിലും അല്ലാതെയുമാണ് ട്രെയിനില്‍ പരിശോധനയ്ക്കയച്ചത്. മംഗളൂരുവിലെ വിവിധ കോളജുകളില്‍ പഠിക്കുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ഇതേ കോളജുകളില്‍ പഠിക്കുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിംഗ് നടത്തിവന്നിരുന്നത്. രാവിലത്തെയും വൈകുന്നേരത്തെയം പ്രധാന ട്രെയിനുകളിലാണ് റാഗിംഗ് അരങ്ങേറുന്നത്. മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ ഫാസ്റ്റില്‍ കണ്ണൂര്‍ കഴിഞ്ഞാല്‍ മാത്രമേ കമ്പാര്‍ട്ടുമെന്റുകളില്‍ കാര്യമായ യാത്രക്കാര്‍ ഉണ്ടാവാറുള്ളൂ. ഇതു മുതലെടുത്താണ് റാഗിംഗ് നടത്തുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, College, Police, Students, Complaint, Crime, Train, Raging, Ragging in train; 5 in Police custody .