ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം; കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘം കുമ്പളയിലെത്തി മൂന്ന് കാറുകള്‍ തകര്‍ത്തു, യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ ക്വട്ടേഷനെന്ന് സൂചന, പോലീസ് അന്വേഷണം ആരംഭിച്ചു
Feb 6, 2019, 12:50 IST
കുമ്പള: (www.kasargodvartha.com 06.02.2019) ഉപ്പളയില്‍ വീണ്ടും അധോലോക സംഘത്തിന്റെ വിളയാട്ടം. കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘം കുമ്പളയിലെത്തി മൂന്ന് കാറുകള്‍ തകര്‍ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള ബദരിയ നഗറിലെ മുഹമ്മദ് റിയാസിന്റെയും ഇയാളുടെ സഹോദരങ്ങളുടെയും മൂന്ന് കാറുകളാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ തകര്‍ത്തത്.
കൊല്ലപ്പെട്ട കാലിയാ റഫീഖിന്റെ സംഘാംഗങ്ങളായ ഉപ്പളയിലെ മുന്ന, റഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ റിയാസിന്റെ വീടിന്റെ പുറത്ത് വന്ന സംഘം റിയാസിനോട് വീടിന് പുറത്തിറങ്ങിവരാന്‍ ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിയാസ് പുറത്തിറങ്ങിയില്ല. എന്താണ് കാര്യമെന്ന് തിരക്കിയപ്പോള്‍ ഒരു ക്വട്ടേഷന്‍ കിട്ടിയിട്ടുണ്ടെന്നും അത് തീര്‍ക്കണമെന്നുമാണ് പറഞ്ഞതെന്ന് റിയാസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉപ്പളയിലെ ഒരു യുവതിയെ റിയാസ് കാണാന്‍ പോയിരുന്നുവെന്നും യുവതിയുടെ ബന്ധുക്കള്‍ സംഘത്തിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന വിവരം.
അക്രമത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒരു ടൊയോട്ട, രണ്ട് ആള്‍ട്ടോ കാറുകളുമാണ് തകര്‍ത്തത്. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികള്‍ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Attack, Uppala, Police, Crime, Car,Quotation gang Attack in Uppala again
< !- START disable copy paste -->