പള്‍സര്‍ സുനിയുടെ അഭിഭാഷകനെ പ്രതിയാക്കാന്‍ പോലീസ് നീക്കം; അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി തള്ളി
Jul 12, 2017, 23:54 IST
കൊച്ചി: (www.kasargodvartha.com 12.07.2017) യുവനടി ആക്രമണത്തിനിരയായ സംഭവത്തില്‍ പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പ്രതി ചേര്‍ക്കാന്‍ പോലീസ് നീക്കം. പ്രതീഷ് ചാക്കോയുടെ അറസ്റ്റ് തടയാന്‍ ഹൈക്കോടതിയും വിസമ്മതിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു പ്രതീഷ് ചാക്കോ. പ്രതീഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പള്‍സര്‍ സുനിയെ കോടതിയില്‍ കീഴടങ്ങാന്‍ സഹായിച്ചത് പ്രതീഷ് ചാക്കോ ആയിരുന്നു. ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് പ്രതീഷിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അതേസമയം, കേസില്‍ തന്നെ മനപ്പൂര്‍വം കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് അഭിഭാഷകന്‍ വാദിച്ചു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സ്മാര്‍ട്ട് ഫോണ്‍ പ്രതീഷിനെ ഏല്‍പ്പിച്ചുവെന്നാണ് സുനി അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. മെമ്മറി കാര്‍ഡും പ്രതിയുടെ വസ്ത്രങ്ങള്‍ അടങ്ങിയ ബാഗും ഈ അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണസംഘം പ്രതീഷ് ചാക്കോയോട് ആവശ്യപ്പെട്ടത്.
Keywords: Kerala, Kochi, Top-Headlines, Accuse, Crime, court, news, Dileep, Pulsar Suni, Pratheesh Chako, Pulsar Suni's advocate Pratheesh's arrest cannot be avoided: Kerala HC