Court Verdict | പുലിയന്നൂർ ജാനകി ടീചർ വധക്കേസ്: 2 പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും
May 31, 2022, 13:48 IST
കാസർകോട്: (www.kasargodvartha.com) പുലിയന്നൂർ ജാനകി ടീചർ വധക്കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തടവ് ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒന്നാം പ്രതി വിശാഖ് (27), മൂന്നാം പ്രതി അരുൺ (30) എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടിരുന്നു.
2017 ഡിസംബർ 13ന് രാത്രിയാണ് കവർചക്കിടെ പുലിയന്നൂർ ഗവൺമെന്റ് എൽ പി സ്കൂളിലെ റിട. അധ്യാപിക ചീമേനി പൊതാവൂരിലെ കളത്തേര വീട്ടിൽ ജാനകിയെ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ജാനകിയുടെ ഭർത്താവ് കളത്തേര വീട്ടിൽ കൃഷ്ണനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം വീട്ടിനകത്തുനിന്നും 13 പവൻ സ്വർണാഭരണങ്ങളും 92,000 രൂപയുമാണ് അക്രമിസംഘം കവർന്നത്.
ഒന്നാം പ്രതി വൈശാഖിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണം വിൽപന നടത്തിയതിന്റെ ബിൽ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതികൾ അധ്യാപികയുടെ ശിഷ്യരാണ്. 2019 ഡിസംബറിൽ തന്നെ കേസിന്റെ വിചാരണ തുടങ്ങിയിരുന്നു. ജഡ്ജിമാരുടെ സ്ഥല മാറ്റവും കോവിഡും കാരണമാണ് വിധി പ്രസ്താവിക്കുന്നത് വൈകിയത്. 212 ഓളം രേഖകളും 54 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ജില്ലാ പബ്ലിക് പ്രോസിക്യൂടർ കെ ദിനേശനാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. നീലേശ്വരം സിഐയായിരുന്ന വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Kasaragod, Kerala, News, Top-Headlines, Murder-Case, Murder, Crime, Teacher, Accused, Court, Gold, Injured, Gold, Nileshwaram, Police, Arrest, Puliyannur Janaki teacher murder case: 2 accused sentenced to life imprisonment and fine. < !- START disable copy paste -->