പുലിയന്നൂര്‍ ജാനകി വധക്കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി; അന്തിമ വാദം 24 ലേക്ക് മാറ്റി
Jan 10, 2020, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 10.01.2020) റിട്ട. അധ്യാപിക ചീമേനി പുലിയന്നൂരിലെ പി വി ജാനകിയെ (65) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ സാക്ഷിവിസ്താരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായി. കേസിന്റെ അന്തിമ വാദം 24 ലേക്ക് മാറ്റി. വെള്ളിയാഴ്ച പ്രതിഭാഗം സാക്ഷിയെയാണ് വിസ്തരിച്ചത്. കേസിലെ ഒന്നാം പ്രതി വിശാഖിന്റെ മാതൃസഹോദരി ഇന്ദിരയെയാണ് വിസ്തരിച്ചത്. കേസില്‍ ഉള്‍പെട്ടതായി പറയുന്ന സ്വര്‍ണം തന്റേതാണെന്നും താന്‍ പണയം വെക്കാന്‍ ഏല്‍പിച്ച സ്വര്‍ണമാണ് പോലീസ് കണ്ടെടുത്തതെന്നുമാണ് ഇന്ദിര കോടതിയില്‍ വാദിച്ചത്.
പണയം വെക്കാനായി ഏല്‍പിച്ചതായി പറയുന്ന സ്വര്‍ണവും വീട്ടില്‍ നിന്ന് കൊണ്ടുപോയ ചെക്കുള്‍പെടെയുള്ള രേഖകളും പോലീസ് കൊണ്ടുപോയി കള്ളത്തെളിവുണ്ടാക്കുകയായിരുന്നുവെന്നാണ് ഇന്ദിര മൊഴി നല്‍കിയത്. എന്നാല്‍ ഇക്കാര്യം പോലീസില്‍ പറഞ്ഞിട്ടില്ലെന്നും ആദ്യമായി കോടതിയിലാണ് പറയുന്നതെന്നും പ്രോസിക്യൂഷന്റെ ക്രോസ് വിസ്താരത്തില്‍ ഇന്ദിര പറഞ്ഞു. പുലിയന്നൂര്‍ ചീര്‍ക്കുളത്തെ പുതിയവീട്ടില്‍ വിശാഖി(27)നെ കൂടാതെ സുഹൃത്തുക്കളായ ചെറുവാങ്ങക്കോട്ടെ റനീഷ് (23), മക്ലിക്കോട് അള്ളറാട് വീട്ടിലെ അരുണ്‍ (25) എന്നിവരാണ് മറ്റു പ്രതികള്‍.
2017 ഡിസംബര്‍ 13ന് രാത്രിയാണ് പുലിയന്നൂരിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തത്. ജാനകിയുടെ നിലവിളി കേട്ട് ഭര്‍ത്താവ് ക്യഷ്ണന്‍ മാസ്റ്ററെ സംഘം കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് വിശാഖിനേയും റനീഷിനെയും അറസ്റ്റ് ചെയ്തിരുന്നു. കൊലയ്ക്ക് ശേഷം ഗള്‍ഫിലേക്ക് കടന്ന അരുണിനെ പിന്നീട് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായാണ് പ്രതികള്‍ ജാനകിയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നതെന്നും തങ്ങളെ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെയാണ് ജാനകിയെ കൊലപ്പെടുത്തിയതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ജാനകിയുടെ ഭര്‍ത്താവ് കൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ 164 സാക്ഷികളില്‍ 94 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രതിഭാഗം ഒരേയൊരു സാക്ഷിയെയാണ് വിസ്തരിച്ചത്.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ദിനേശ് കുമാര്‍ ഹാജരായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Murder-case, Murder, case, Crime, court, Puliyannur Janaki murder: hearing completed
< !- START disable copy paste -->