മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കു നേരെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം; വ്യാപക പ്രതിഷേധം, ശക്തമായ നടപടി സ്വീകരിക്കണമെന്ന് യൂത്ത് ലീഗ്, കലാപം സൃഷ്ടിച്ച് ജില്ലയെ ഉത്തരേന്ത്യയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അനുവദിക്കില്ലെന്ന് സോളിഡാരിറ്റി
Jan 28, 2020, 11:29 IST
മദ്രസ വിദ്യാര്‍ത്ഥികളെ അക്രമിച്ച ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: യൂത്ത് ലീഗ്
കാസര്‍കോട്: (www.kasargodvartha.com 28.01.2020) കുമ്പള ബംബ്രാണയില്‍ രണ്ട് മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമണം നടത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി ഡി കബീറും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാറില്‍ മാരകായുധങ്ങളുമായി വന്ന് ബംബ്രാണ ദാറുല്‍ ഉലൂം മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ത്, മുനാസ് എന്നിവരെ പോക്‌സോ അടക്കം നിരവധി കേസുകളില്‍ പ്രതികളായ ഒരു സംഘം ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ഉത്തരേന്ത്യന്‍ മോഡലില്‍ അക്രമം നടത്തി നാട്ടില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍ എസ് എസിന്റെ ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും അക്രമത്തെ നിസാരവല്‍ക്കരിക്കാതെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ അക്രമിക്കുന്നതിനിടയില്‍ നാട്ടുകാര്‍ പിടികൂടിയ പ്രതികളിലൊരാളുടെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസ് പിന്തിരിയണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
കലാപം സൃഷ്ടിച്ച് ജില്ലയെ ഉത്തരേന്ത്യയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമം അനുവദിക്കില്ല: സോളിഡാരിറ്റി
കാസര്‍കോട് : കുമ്പള ബംബ്രാണ ദാറുല്‍ ഉലൂം മദ്രസയിലെ വിദ്യാര്‍ത്ഥികളായ ഹസന്‍ സെയ്ദ്, മുനാസ് എന്നീ വിദ്യാര്‍ത്ഥികളെ ആക്രമിച്ച സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് യു സി മുഹമ്മദ് സാദിഖ് ആവശ്യപ്പെട്ടു. മാരകായുധങ്ങളുമായി വാഹനത്തിലെത്തി മദ്രസാ വിദ്യാര്‍ത്ഥികളെ മത ചിഹ്നങ്ങള്‍ ചോദ്യം ചെയ്തും എന്‍ ആര്‍ സിയും സി എ എയും അംഗീകരിക്കാത്തവര്‍ നാട് വിടണമെന്ന് ഭീഷണിപ്പെടുത്തിയും അക്രമിച്ചതില്‍ ഗൂഡാലോചനയുണ്ട്. ഇത് പുറത്ത് കൊണ്ട് വരണം. മുസ്ലിം ഉന്മൂലനം ലക്ഷ്യമാക്കി നാട്ടില്‍ കലാപം സൃഷ്ടിച്ച് ജില്ലയെ ഉത്തരേന്ത്യയാക്കാനുള്ള സംഘ്പരിവാര്‍ ശ്രമത്തെ കരുതിയിരിക്കണമെന്നും ഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Attack, Crime, Youth League, Protest against Sanghparivar Attack incident
< !- START disable copy paste -->