city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ഗര്‍ഭിണിയായ 32 കാരിയെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നില്‍വെച്ച് പീഡിപ്പിച്ചതായി പരാതി; കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

Photo Representing Rajasthan Constable Allegedly Molest Pregnant Woman On Pretext Of Recording Statement, Detained
Photo Credit: X/Jaipur Police

● 'ഉപദ്രവിച്ചത് പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍'.
● 'സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് പകരം സമീപത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോയി.'
● 'പരാതി നല്‍കിയാല്‍ ജീവന്‍ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തി.'
● ബലാത്സംഗം, ബ്ലാക്ക് മെയിലിങ്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 

ജയ്പുര്‍: (KasargodVartha) 32 കാരിയായ ഗര്‍ഭിണിയെ പ്രായപൂര്‍ത്തിയാകാത്ത മകന്റെ മുന്നില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ സങ്കാനെര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ ഭാഗ റാം (48) ആണ് അറസ്റ്റിലായത്. അയല്‍ക്കാരന്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചുവെന്നാണ് പരാതി. 

ഉദ്യോഗസ്ഥന്റെ അറസ്റ്റിനാസ്പദമായ സംഭവത്തെ കുറിച്ച് അഡീഷനല്‍ പൊലീസ് കമ്മീഷണര്‍ വിനോദ് കുമാര്‍ ശര്‍മ പറയുന്നത്: ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ ഭാഗ റാം, അയല്‍വാസിക്കെതിരായ പരാതിയില്‍ മൊഴി രേഖപ്പെടുത്താന്‍ തന്നോടൊപ്പം സ്റ്റേഷനിലേക്ക് വരണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതിയെയും മകനെയും സ്റ്റേഷനിലേക്ക് എത്തിക്കുന്നതിന് പകരം സമീപത്തുള്ള ഹോട്ടലിലേക്ക് കൊണ്ടുപോകുകയായിരുന്നു.

അവിടെവെച്ച് ഉദ്യോഗസ്ഥന്‍ രാത്രിവരെ തുടര്‍ച്ചയായി യുവതിയെ ബലാത്സംഗം ചെയ്തുവെന്നും പരാതി നല്‍കിയാല്‍ ജീവന്‍ അപകടത്തിലാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ യുവതി അന്ന് രാത്രി തന്നെ പൊലീസ് കമ്മീഷണര്‍ ബിജു ജോര്‍ജ് ജോസഫിനെ കണ്ട് പരാതി നല്‍കുകയായിരുന്നു. 

ഭാഗ റാമിനെതിരെ ബലാത്സംഗം, ബ്ലാക്ക് മെയിലിങ്, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതായും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിനോദ് കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കാൻ ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക.

Police constable in Rajasthan was arrested for assaulting a pregnant woman in front of her minor son. The woman had gone to the police station to file a complaint regarding an assault by her neighbor, where she was then abused. The constable faces charges of molest, blackmail, and abducting.

#RajasthanPolice, #Assault, #CrimeNews, #Arrest, #Jaipur, #PoliceAbuse

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia