city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrest | ഗര്‍ഭിണിയായ ഭാര്യയുടെ ദുരൂഹ മരണം; ഭര്‍ത്താവ് അറസ്റ്റില്‍

 woman found dead, husband arrested in Kasaragod
Photo: Arranged

● പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു.
● യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു.
● ഭർത്താവ് മുമ്പ് നിയമപരമല്ലാത്ത രീതിയിൽ രണ്ട് വിവാഹം കഴിച്ചതായി കണ്ടെത്തി. 

കുമ്പള: (KasargodVartha) ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെ ജനാര്‍ധന (39) യെയാണ് കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ, എസ്ഐ വി കെ വിജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

Pregnant woman found dead, husband arrested in Kasaragod

 

ജനാര്‍ധനയുടെ ഭാര്യ കര്‍ണാടക വാമഞ്ചൂര്‍ പിലിക്കുളയിലെ വിജയതയെ (32) ഇക്കഴിഞ്ഞ ഓഗസ്റ്റ് 18ന് രാത്രി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ബി എൻ എസ് എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്. 

പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി എഴുതിയ കുറിപ്പ് ലഭിച്ചിരുന്നു. മൂന്ന് മാസം ഗര്‍ഭിണിയായ തന്നെ ഭര്‍ത്താവ് നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒന്നരവര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. വിജയതയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ജനാർധന നിയമപരമല്ലാത്ത രീതിയിൽ മറ്റ് രണ്ട് വിവാഹങ്ങൾ കൂടി നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം താസിച്ച യുവതികളെ ഒഴിവാക്കിയ ശേഷമാണ് വിജയതയെ വിവാഹം കഴിച്ചത്.

#domesticviolence #femicide #justiceforwomen #kerala #india #crimeagainstwomen

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia