city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police custody | പ്രവീൺ വധക്കേസ്: അറസ്റ്റിലായവരെ സുള്ള്യ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതികളിലൊരാൾ കാംപ്കോ കംപനി കൊകോ വിതരണ ഏജന്റ്

-സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com) സുള്ള്യക്കടുത്ത ബെല്ലാരെയിൽ കോഴിക്കച്ചവടക്കാരനും യുവമോർച നേതാവുമായിരുന്ന പ്രവീൺ നെട്ടാരെ കൊല്ലപ്പെട്ട കേസിൽ വ്യാഴാഴ്ച അറസ്റ്റിലായ മൂന്ന് പേരെ സുള്ള്യ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 16 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് കൈമാറാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.
     
Police custody | പ്രവീൺ വധക്കേസ്: അറസ്റ്റിലായവരെ സുള്ള്യ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു; പ്രതികളിലൊരാൾ കാംപ്കോ കംപനി കൊകോ വിതരണ ഏജന്റ്

അറസ്റ്റിലായ റിയാസ് (27) ചികൻ സ്റ്റാളുകളിൽ കോഴികളെ വിതരണം ചെയ്തും ബശീർ (29) സുബ്രഹ്മണ്യ എലിമലയിലെ ഹോടെലിൽ ജോലി ചെയ്തുമാണ് ജീവിക്കുന്നത്. അതേസമയം അറസ്റ്റിലായ മൂന്നാമൻ ശിഹാബുദ്ദീൻ അലി (30) വർഷങ്ങളായി കർണാടക പുത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'കാംപ്കൊ' ചോക്ലേറ്റ് നിർമാണ ഫാക്ടറിയിൽ കൊകോ വിതരണ ഏജന്റാണ്. കേരള-കർണാടക സംയുക്ത സഹകരണ സ്ഥാപനമായ കാംപ്കൊ ഭരണസമിതിയിൽ ബിജെപി അനുഭാവികൾക്കാണ് മുൻതുക്കം.

കഴിഞ്ഞ മാസം 26ന് രാത്രിയാണ് പ്രവീൺ തന്റെ ചികൻ സ്റ്റാൾ അടക്കുന്നതിനിടെ അക്രമത്തിന് ഇരയായത്. അക്രമികൾക്ക് കേരള ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതായി അറസ്റ്റിന് നേതൃത്വം നൽകിയ സുള്ള്യ ഇൻസ്പെക്ടർ നവീൻ ചന്ദ്ര ജോഗി മേലധികാരികൾക്ക് റിപോർട് നൽകി. പോപുലർ ഫ്രണ്ട്, എസ് ഡി പി ഐ ബന്ധവും ആരോപിക്കുന്നു.

Keywords: News, Karnataka, Crime, Murder-case, Police, Court, Investigation, Top-Headlines, Praveen Nettaru murder case, Praveen Nettaru murder case : 3 prime accused entrusted to police custody.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia