പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വനിതാ സെക്രട്ടറിയെ ഫുട്‌ബോള്‍ മത്സര സ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച 2 യുവാക്കള്‍ അറസ്റ്റില്‍
Feb 16, 2018, 11:23 IST
കാസര്‍കോട്: (www.kasargodvartha.com 16.02.2018) പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന വനിതാ സെക്രട്ടറിയെ ഫുട്‌ബോള്‍ മത്സര സ്ഥലത്ത് അസഭ്യം പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഉളിയത്തടുക്കയിലെ ജമീല അഹ് മദിന്റെ പരാതിയിലാണ് ചെട്ടുംകുഴിയിലെ ആഷിഖ് (29), അബ്ദുല്‍ ഖാദര്‍ (30) എന്നിവരെ അറസ്റ്റു ചെയ്തത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 10,11 തീയ്യതികളില്‍ ഉളിയത്തടുക്കയില്‍ നടന്ന ഡേ നൈറ്റ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായി ആദരക്കില്‍ ചടങ്ങിനെത്തിയപ്പോഴാണ് ജമീല അഹ് മദിനെ യുവാക്കള്‍ അപമാനിക്കാന്‍ ശ്രമിച്ചത്. 11ന് രാത്രി ഒമ്പതു മണിയോടെ മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് വിഐപി ഗ്യാലറിയിലിരിക്കുകയായിരുന്ന ജമീല അഹ് മദിനെ മോശമായ കാര്യങ്ങള്‍ പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചത്. യുവാക്കളെ ജമീലയ്ക്ക്് പരിചയമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് യുവാക്കളാരാണെന്ന് അന്വേഷിച്ച് മനസിലാക്കിയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്.
പിന്നീട് കാസര്‍കോട് ഡി വൈ എസ് പി എം.വി സുകുമാരന്റെ നിര്‍ദേശ പ്രകാരമാണ് യുവാക്കളെ അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യം നല്‍കി താക്കീത് ചെയ്ത് വിട്ടയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, complaint, Police, arrest, Congress, case, Crime, Top-Headlines, Pravasi congress State woman secretary abused by 2, arrested
< !- START disable copy paste -->