പ്രമീളയെ കൊലപ്പെടുത്തിയത് ആസൂത്രിതമായി; ഭര്‍ത്താവ് അറസ്റ്റില്‍, കാമുകിയേയും പ്രതി ചേര്‍ത്തേക്കും, വഴിവിട്ട ബന്ധത്തിന് തടസമായത് കൊലയിലേക്ക് നയിച്ചു
Oct 11, 2019, 20:14 IST
കാസര്‍കോട്: (www.kasargodvartha.com 11.10.2019) കാസര്‍കോടിനെ നടുക്കിയ പ്രമീള (30) കൊലക്കേസില്‍ വഴിത്തിരിവ്. ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. മൃതദേഹത്തിന് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. സംഭവത്തില്‍ കാമുകിയെയും പ്രതിചേര്‍ക്കുമെന്ന് പോലീസ് സൂചന നല്‍കി. കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമായതാണ് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐമാരായ വി വി മനോജ്, അബ്ദുര്‍ റഹീം, എസ് ഐ സന്തോഷ്, എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരാണ് സംഭവത്തില്‍ അന്വേഷണം നടത്തിവരുന്നത്.
പ്രമീളയുടെ ഭര്‍ത്താവ് കണ്ണൂര്‍ ആലക്കോട്ടെ സെല്‍ജോ (30)യെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ പോലീസ് അറസ്റ്റു ചെയ്തത്. പ്രമീളയുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് സെല്‍ജോ മൊഴി നല്‍കിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഇടുക്കി സ്വദേശിനിയായ കാമുകി ഇടയ്ക്കിടെ കാസര്‍കോട്ടെത്തി സെല്‍ജോയ്‌ക്കൊപ്പം താമസിച്ചിരുന്നു. ഇവരുടെ വഴിവിട്ട ബന്ധം പ്രമീള എതിര്‍ത്തതാണ് ഇവരെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
അബദ്ധത്തില്‍ വഴക്കിനിടെ മരണം സംഭവിച്ചുവെന്നാണ് പ്രതി പോലീസിനോട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് ശരിയല്ലെന്നും കൊലയ്ക്ക് ശേഷം കാമുകിക്ക് മൊബൈലില്‍ അയച്ച സന്ദേശം ആസൂത്രിത കൊലപാതകത്തിന് തെളിവാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 'അവള്‍ പോയി, പിന്നീട് വിളിക്കാം' എന്ന സന്ദേശമാണ് സംഭവം നടന്ന ദിവസം പുലര്‍ച്ചെ കാമുകിക്ക് മൊബൈലില്‍ അയച്ചുകൊടുത്തത്. കൊലപാതകം നടന്ന വിവരമറിഞ്ഞിട്ടും അത് പോലീസിനെ അറിയിക്കാതിരുന്നതിനാല്‍ കാമുകിയെയും പ്രതി ചേര്‍ക്കാനാണ് പോലീസിന്റെ നീക്കം. ഫോണിലൂടെ കാമുകിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ഇവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ ശ്രമം. ഇതിനുശേഷം മാത്രമേ കേസില്‍ പ്രതി ചേര്‍ക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂ.
10 ദിവസത്തോളം ഇടുക്കിയിലെ കാമുകി കാസര്‍കോട്ട് വന്ന് സെല്‍ജോയ്‌ക്കൊപ്പം കഴിഞ്ഞിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബേക്കല്‍ കോട്ടയുള്‍പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഇവര്‍ ഒന്നിച്ചുപോയതായും പ്രതിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
കൂടുതല്‍ അന്വേഷണത്തിനും മറ്റുമായി കസ്റ്റഡിയില്‍ ആവശ്യപ്പെടാനും പോലീസ് നീക്കം തുടങ്ങിയിട്ടുണ്ട്. മൃതദേഹത്തിനു വേണ്ടിയുള്ള തിരച്ചില്‍ വെള്ളിയാഴ്ചയും തുടര്‍ന്നിരുന്നു. വെള്ളം കലങ്ങിയതിനാല്‍ മുങ്ങല്‍ വിദഗ്ദ്ധര്‍ക്ക് തിരച്ചില്‍ തുടരാന്‍ കഴിയാത്തതിനാല്‍ താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തിരച്ചില്‍ വീണ്ടും തുടരുമെന്നാണ് പോലീസ് പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, arrest, Crime, Murder, Murder-case, Prameela's murder; Husband arrested
< !- START disable copy paste -->