ഐറോവ് സ്‌കാനറെത്തിച്ചിട്ടും ഫലമുണ്ടായില്ല; പ്രമീളയുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു
Oct 17, 2019, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 17.10.2019) ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചിട്ടും ഫലമുണ്ടായില്ല. വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ കൊച്ചിയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലം ഒന്നും കണ്ടെത്താനായില്ല. ഇതോടെ തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പുഴയ്ക്കുള്ളില്‍ മുഴുവന്‍ ചെളിയായതിനാല്‍ ഐറോവ് സ്‌കാനറുപയോഗിച്ചുള്ള തിരച്ചിലിനെ ബാധിച്ചു. ശബ്ദത്തിന്റെ പ്രതിധ്വനിയിലൂടെ വസ്തുക്കളെ കണ്ടെത്തുന്നതിനുള്ള ഡൈവേഴ്‌സ് ഹാന്‍ഡ് ഹെല്‍ഡ് സോണാര്‍ (ഡിഎച്ച്എച്ച്എസ്) സിസ്റ്റം ഉപയോഗിച്ചും പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള(30)യുടെ മൃതദേഹം ചട്ടഞ്ചാല്‍ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയിലേക്ക് തള്ളിയെന്നാണ് ഭര്‍ത്താവ് തളിപ്പറമ്ബ് ആലക്കോട് നെടുപ്പത്തേല്‍ വീട്ടില്‍ സെല്‍ജോ(43) മൊഴി നല്‍കിയത്. കാമുകിയുമായുള്ള വഴിവിട്ട ബന്ധത്തിന് ഭാര്യ തടസമായതാണ് പ്രമീളയെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചതെന്ന നിഗമനത്തിലാണ് പോലീസെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സെല്‍ജോയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
Related News:
ഭര്‍ത്താവ് കൊലപ്പെടുത്തി കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയ പ്രമീളയുടെ മൃതദേഹം കണ്ടെത്താന്‍ ഐറോവ് സ്‌കാനറെത്തിച്ചു; പരിശോധന തുടരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Murder-case, Murder, Crime, Prameela's dead body not found
< !- START disable copy paste -->