city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിദ്ദീഖിന്റെ കൊലപാതകം: പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി, പ്രതികളെയും ആസൂത്രകരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എന്‍ വൈ എല്‍, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ് ഡി പി ഐ, ജില്ലയെ കലാപഭൂമിയാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് എ. അബുര്‍ റഹ് മാന്‍

കാസര്‍കോട്: (www.kasargodvartha.com 06.08.2018) ഉപ്പള സോങ്കാലിലെ സിദ്ദീഖിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത് പറഞ്ഞു. കൊലപാതകത്തെ രാഷ്ട്രീയവല്‍കരിച്ച് മുതലെടുപ്പ് നടത്താനാണ് സി.പി.എം  ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ലോകസഭാ ഇലക്ഷനില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണ് യാതൊരു പ്രകോപനമില്ലാതെയുള്ള ഉപ്പള കൊലപാതകമെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ശരീഫ് ചെമ്പിരിക്ക പറഞ്ഞു.

യാഥാര്‍ത്ഥ പ്രതികളോടൊപ്പം ഇതിന് പിന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആസൂത്രകരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ശരീഫ് ചെമ്പിരിക്ക ആവശ്യപ്പെട്ടു. ബി ജെ പി ദേശീയ നേതാക്കളുടെ ഇടക്കിടെയുടെള്ള കേരള സന്ദര്‍ശനം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള രഹസ്യ അജണ്ടയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

വളരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന നാടുകളില്‍ മനപൂര്‍വ്വം ബിജെപി- ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഉപ്പള സോങ്കാലിലെ സിദ്ദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം വേണമെന്നും എസ് ഡി പി ഐ ആവശ്യപ്പെട്ടു. അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അതിലൂടെ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കൊലപാതകങ്ങളില്‍ പോലീസിന്റെ ഭാഗത്തു നിന്നും സമഗ്രഅന്വേഷണം നടക്കാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും എസ് ഡി പി ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

സിദ്ദീഖിന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് മാതൃകാപരമായി ശിക്ഷ നല്‍കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് മജീദ് വോര്‍ക്കാടി അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, അന്‍സാര്‍ ഹൊസങ്കടി, സക്കരിയ ഉദ്യാവര, ഇഖ്ബാല്‍ പൊസോട്ട്, അബ്ദുല്‍ ഹമീദ്, മുബാറക് കടമ്പാര്‍ സംസാരിച്ചു.

ജില്ലയെ കലാപഭൂമിയാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നു: എ. അബുര്‍ റഹ് മാന്‍

കാസര്‍കോട്: സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന ജില്ലയെ കലാപഭൂമിയാക്കാന്‍ വര്‍ഗ്ഗീയ ഫാസിസ്റ്റ് സംഘടനകള്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ പ്രതാപ് നഗറില്‍ അബൂബക്കര്‍ സിദ്ദീഖ് എന്ന യുവാവിനെ മൃഗീയമായി കുത്തി കൊലപ്പെടുത്തിയതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബദുര്‍ റഹ് മാന്‍ പ്രസ്താവിച്ചു. രാജ്യത്ത് കേട്ട് കേള്‍വി പോലുമില്ലാത്ത രീതിയില്‍ കാസര്‍കോട്ട് പള്ളി മുഹദ്ദിനായിരുന്ന റിയാസ് മൗലവിയെ പള്ളിക്കകത്ത് കയറി കുത്തി കൊലപ്പെടുത്തിയ  സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വീണ്ടും ഒരു യുവാവിനെ ഉപ്പളയില്‍ കൊലക്കത്തിക്ക് ഇരയാക്കിയിരിക്കുന്നു. കൊലപാതകങ്ങളും അക്രമങ്ങളും മുഖ്യ അജണ്ടയായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ബി.ജെ.പി. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുകയും ഭീകര സംഘടനയായി അധ:പതിക്കുകയും ചെയ്തിരിക്കുന്നു.

അക്രമ രാഷ്ട്രീയം കൊണ്ട് പാര്‍ട്ടി വളര്‍ത്താമെന്നത് വ്യാമോഹം മാത്രമാണ്. നാടിന്റെ സമാധാനം തകര്‍ത്ത് കൊണ്ടുള്ള കൊലപാതക രാഷ്ടീയം ബി.ജെ.പി. അവസാനിപ്പിച്ചില്ലെങ്കില്‍ സമാധാനം ആഗ്രഹിക്കുന്ന മതേതര ജനാധിപത്യ വിശ്വാസികളായ ജനങ്ങള്‍ അവരെ മൂലക്കിരുത്തും, അബൂബക്കര്‍ സിദ്ദീഖിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ മുഴുവന്‍ പ്രതികളെയും സഹായികളേയും നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു.

സിദ്ദീഖിന്റെ കൊലപാതകം: പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപി, പ്രതികളെയും ആസൂത്രകരെയും ഉടന്‍ അറസ്റ്റു ചെയ്യണമെന്ന് എന്‍ വൈ എല്‍, സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് എസ് ഡി പി ഐ, ജില്ലയെ കലാപഭൂമിയാക്കാന്‍ ബി.ജെ.പി. ശ്രമിക്കുന്നുവെന്ന് എ. അബുര്‍ റഹ് മാന്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, BJP, NYL, SDPI, Murder-case, Murder, Uppala, Crime, Political parties on Siddeeque murder
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia