city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സാമൂഹ്യ വിരുദ്ധരെ നേരിടാന്‍ ശക്തമായ നടപടിയുമായി ജില്ലാ പോലീസ്; കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തും, ഈവര്‍ഷം കാപ്പ ചുമത്തിയത് 12 പേര്‍ക്കെതിരെ

കാസര്‍കോട്: (www.kasargodvartha.com 26.09.2017) ജില്ലയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടുവരുന്നവര്‍ക്കെതിരെ നിയമ നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചതായി ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ക്രിമിനല്‍ നിയമം 107, 110 വകുപ്പ് പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും ജില്ലാ പോലിസ് മേധാവി ഉത്തരവ് നല്‍കി.

ഈ വര്‍ഷം ഇതുവരെയായി 174 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി നിയമം 107 വകുപ്പ് പ്രകാരം നടപടി എടുത്തിട്ടുണ്ട്. ഇവരുടെ നടപ്പാവസ്ഥ പരിശോധിച്ചുവരുകയാണ്. ഇവര്‍ വീണ്ടും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടുന്നപക്ഷം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമമായ കാപ്പ പോലുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം ഇതുവരെയായി 12 പേര്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്. സെപ്റ്റംബറില്‍ മാത്രം അഞ്ചു പേര്‍ക്കെതിരെ കാപ്പ നടപടിക്കായി ശുപാര്‍ശ ജില്ലാ കലക്ടര്‍ക്കും, കണ്ണൂര്‍ മേഖലാ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലിനും അയച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടിക്കായി ശുപാര്‍ശ ചെയ്യുമെന്നും കെ ജി സൈമണ്‍ വ്യക്തമാക്കി.

അനധികൃത മണല്‍ കടത്തിലും, ചില്ലറ വില്‍പനയടക്കമുള്ള കഞ്ചാവ് കടത്തിലും ഏര്‍പെടുന്നവര്‍ക്കെതിരെ കാപ്പ ചുമത്തും. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലേക്കും, ജില്ലാ രഹസ്യാനേഷണ വിഭാഗത്തിലേക്കും അനധികൃത മണല്‍ കടത്തിലും മറ്റും ഏര്‍പെട്ടുവരുന്നവരുടെ വിവരങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഷാഡോ പോലീസിന്റെയും, ജില്ലാ ക്രൈം ഡിറ്റാച്ച്‌മെന്റ് സ്‌ക്വാഡിന്റെയും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ടോള്‍ ഫ്രീ നമ്പറായ 1090 ലേക്കോ, ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിളിച്ച് വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

സാമൂഹ്യ വിരുദ്ധരെ നേരിടാന്‍ ശക്തമായ നടപടിയുമായി ജില്ലാ പോലീസ്; കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്തും, ഈവര്‍ഷം കാപ്പ ചുമത്തിയത് 12 പേര്‍ക്കെതിരെ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Police, Criminal Gang, Crime, News, Accuse, District Police Chief, KG Simon.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia