തൊരപ്പന്‍ സന്തോഷുമായി പോലീസ് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാമുതലുകള്‍ കണ്ടെത്താനായില്ല
Jul 18, 2019, 12:08 IST
നീലേശ്വരം: (www.kasargodvartha.com 18.07.2019) കവര്‍ച്ചക്കേസില്‍ പോലീസ് അറസ്റ്റു ചെയ്ത തൊരപ്പന്‍ സന്തോഷുമായി പോലീസ് തെളിവെടുപ്പ് നടത്തി. എന്നാല്‍ കവര്‍ച്ചാമുതലുകള്‍ കണ്ടെത്താനായില്ല. നീലേശ്വരം നഗരമധ്യത്തില്‍ രാജാ റോഡ് അരികിലെ മാര്‍ജിന്‍ഫ്രീ സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമര്‍ തുരന്നു കവര്‍ച്ച നടത്തിയ കേസിലാണ് പ്രതിയായ ഇരിട്ടി നടുവില്‍ സ്വദേശി തൊരപ്പന്‍ സന്തോഷുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്.
കേസ് അന്വേഷിക്കുന്ന നീലേശ്വരം എസ് ഐ രഞ്ജിത് രവീന്ദ്രന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇവിടെ നിന്നു മോഷ്ടിച്ച 82,000 രൂപയുടെ നാണയങ്ങളും അരലക്ഷം രൂപയുടെ സാധനങ്ങളും കണ്ടെടുക്കാനായില്ല. കടയില്‍ നിന്നു തന്നെ ഒരു അരിച്ചാക്ക് കീറി അരി ചോര്‍ത്തിക്കളഞ്ഞ് ഈ സാധനങ്ങളെല്ലാം കൂടി അതില്‍ കെട്ടി കടയുടെ പിന്‍വശത്ത് ഉപയോഗശൂന്യമായ ഹാര്‍ഡ് ബോര്‍ഡ് പെട്ടികളുടെ കൂമ്പാരത്തില്‍ പൂഴ്ത്തുകയായിരുന്നുവെന്നാണ് തൊരപ്പന്‍ സന്തോഷ് പോലീസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ രണ്ടാം പ്രതി വിജേഷ് ഇതു പിന്നീടെത്തി ഇവിടെ നിന്നു മാറ്റിയോ എന്ന സംശയത്തിലാണ് പോലീസിപ്പോള്‍. തെളിവെടുപ്പും അന്വേഷണവും പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Police, Crime, Robbery, Police taken evidence with Thorappan Santhosh
< !- START disable copy paste -->