കഞ്ചാവ് മാഫിയകളെയും ഗുണ്ടാസംഘങ്ങളെയും തളയ്ക്കാന്‍ കര്‍മ പദ്ധതി; കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍ ഇനി പൊതുജനങ്ങള്‍ക്ക് പോലീസ് ചീഫിന് ഫോണില്‍ നല്‍കാം, നല്ല പ്രതികരണമെന്ന് പോലീസ്
Mar 5, 2017, 13:16 IST
കാസര്‍കോട്: (www.kasargodvartha.com 05/03/2017) പൊതുജനപങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് കാസര്‍കോട് ജില്ലയില്‍ പോലീസിന്റെ കര്‍മപദ്ധതി. 'ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ്' എന്ന പേരിലാണ് ജില്ലാ പോലീസിന്റെ പദ്ധതി നിലവില്‍ വന്നിരിക്കുന്നത്. പൊതുജനങ്ങള്‍ക്ക് ഇനി മുതല്‍ കുറ്റകൃത്യങ്ങളെ കുറിച്ച് പോലീസ് ചീഫിന് ഫോണില്‍ വിവരങ്ങള്‍ നല്‍കാം9497975812 എന്ന നമ്പറിലൂടെ.
പൊതുജനങ്ങള്‍ക്ക് കുറ്റകൃത്യങ്ങളെ പറ്റിയും, കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെ പറ്റിയും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണെ മൊബൈല്‍ ഫോണ്‍ വഴി അറിയിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഈ പദ്ധതി.
ഇതേനമ്പറില്‍ വാട്ട്‌സ് ആപ്പ് വഴിയും, എസ് എം എസ് വഴിയും കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാം. ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. മാത്രമല്ല, വലിയ പ്രാധാന്യമുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പാരിതോഷികവും നല്‍കും.
ഇതിലൂടെ ജില്ലയിലെ ഗുണ്ടാ സംഘങ്ങളെയും, ലഹരി കടത്ത് സംഘങ്ങളെയും ഒരു പരിധിവരെ തളയ്ക്കാനാകുമെന്നാണ് പോലീസ് കണക്കൂകൂട്ടുന്നത്. കാസര്‍കോട്ട് കഞ്ചാവ് മാഫിയ ശക്തി പ്രാപിച്ചത് പോലീസിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ബസുകളിലും, ട്രെയിനുകളിലും ഇത്തരക്കാര്‍ കഞ്ചാവ് ഉള്‍പെടെയുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നുണ്ട്. പലപ്പോഴും ഇത് ശ്രദ്ധയില്‍ പെടുന്ന സാധാരണക്കാര്‍ക്ക് പെട്ടെന്ന് പോലീസില്‍ വിവരം അറിയിക്കാന്‍ സാധിക്കാതെ വരുന്നു. എന്നാല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നമ്പര്‍ കൈവശം ഉള്ളവര്‍ക്ക് ഇനി ഇത്തരത്തിലുള്ള ലഹരി കടത്ത് വിവരങ്ങള്‍ ഉടന്‍ കൈമാറാനാകും.
നാട്ടില്‍ നടക്കുന്ന അക്രമ സംഭവങ്ങളും ഇത്തരത്തില്‍ അറിയിക്കുക വഴി പോലീസിന് വ്യക്തമായ നടപടിയെടുക്കാനും സാധിക്കും. ഉള്‍നാടുകളില്‍ ഭീഷണി ഉയര്‍ത്തുന്ന ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനം പലപ്പോഴും പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ വരുന്നു. ഇത്തരക്കാരെ അമര്‍ച്ച ചെയ്യാനും 'ഓപ്പറേഷന്‍ ബ്ലൂ ലൈറ്റ്' പദ്ധതിയിലൂടെ സാധിക്കും.
സ്‌കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ കഞ്ചാവിനും മറ്റു ലഹരികള്‍ക്കും അടിമകളായിരിക്കുന്ന കാലമാണിത്. ഇവര്‍ക്ക് പലപ്പോഴും കൗണ്‍സിംങ് നടത്താറുണ്ടെങ്കിലും അത് പൂര്‍ണമായും ഫലപ്രദമാകാറില്ല. കുട്ടികള്‍ക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തെ അമര്‍ച്ച ചെയ്താല്‍ മാത്രമേ നാടിനെ ഈ വലിയ വിപത്തില്‍ നിന്നും രക്ഷപ്പെടുത്താനാകൂവെന്ന് ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അതിനാല്‍ തന്നെ ഇത്തരം സംഘങ്ങളെ കുറിച്ച് പോലീസിന് വിവരം നല്‍കാന്‍ പൊതുജനങ്ങള്‍ സധൈര്യം മുന്നോട്ട് വരണമെന്നും അദ്ദേഹം വ്യക്തമാക്കി.ഈ കര്‍മപദ്ധതി പരീക്ഷണാര്‍ഥം നടപ്പിലാക്കി തുടങ്ങിയിട്ട് ഒരുമാസമായെന്നും ഇപ്പോഴാണ് വിവരം പരസ്യപ്പെടുത്തുന്നതെന്നും പൊതുജനങ്ങളില്‍ നിന്നും നല്ല സഹകരണവും പ്രതികരണവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എസ് പി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Crime, featured, kasaragod, Kerala, Police, Top-Headlines, Police starts Operation blue light project