Arrest | രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി; യുവാവ് അറസ്റ്റിൽ
● പിടിയിലായത് 1.73 ഗ്രാം എംഡിഎംഎ.
● ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
● സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
കാസർകോട്: (kasargodVartha) രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് കാറിൽ നിന്ന് മാരകമയക്കുമരുന്നായ എംഡിഎംഎ പിടികൂടി. യുവാവിനെ അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ശബാദ് (26) ആണ് പിടിയിലായത് .
തിങ്കളാഴ്ച ഉച്ചയോടെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വസ്ത്രാലയത്തിന്റെ പാർകിംഗ് മൈതാനത്ത് നിർത്തിയിട്ട സ്വിഫ്റ്റ് കാറിൽ നിന്നാണ് 1.73 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎയുടെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ പലയിടത്തും ഇത്തരത്തിൽ മയക്കുമരുന്ന് വിൽപനയും വിതരണവും നടക്കുന്നുണ്ടെന്നാണ് സൂചന. സ്വന്തം ഉപയോഗത്തിനായി യുവാവ് വാങ്ങിയതാണ് എംഡിഎംഎ എന്നാണ് പൊലീസിന്റെ സംശയം. കാസർകോട് ടൗൺ സിഐ നളിനാക്ഷന്റെ നേതൃത്വത്തിലാണ് മയക്കുമരുന്ന് പിടികൂടിയത്.
#MDMAseizure #Kasaragod #DrugTrafficking #KeralaPolice #Arrest #Investigation