city-gold-ad-for-blogger

Cybercrime | സ്വകാര്യ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് 2 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; കേസെടുത്ത് പൊലീസ്

 Woman blackmailed for private photos on Instagram
Photo: Arranged
● 'യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി' 
● 'ഫോണിൽ ഭീഷണിപ്പെടുത്തുകയും ചെയ്തു'
● പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

കാസർകോട്: (KasargodVartha) സ്വകാര്യ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവതിയിൽ നിന്ന് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ 35 കാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാഗരാജ് എന്നയാൾക്കെതിരെ പൊലീസ് കേസ് എടുത്തു. 

കഴിഞ്ഞ വർഷം യുവതിയുടെ ഫോണിലേക്ക് അവരുടെ സ്വകാര്യ ഫോട്ടോകൾ അയച്ച ശേഷം, അത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുകയും തുടർന്ന് ഇക്കഴിഞ്ഞ ജനുവരി 29ന് പ്രതി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കോളിംഗ് ബെൽ അടിക്കുകയും വാതിലിൽ തട്ടുകയും പിന്നീട് ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. 

യുവതിയുടെ പരാതിയിൽ പ്രതിക്കെതിരെ ബിഎൻഎസ് 329(4), 308(2), 351(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്. പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

A man threatened to post a woman's private photos on Instagram and extorted Rs 2 lakh from her. A case has been filed, and police are investigating.

#Blackmail #Cybercrime #InstagramThreat #Theft #Kasargod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia