city-gold-ad-for-blogger

'ജ്വലറിയുടെ മറവില്‍ കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റ നമ്പര്‍ ലോടെറി': റെയിഡില്‍ ഒരാള്‍ പിടിയില്‍; 1.66 ലക്ഷം രൂപ പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.09.2021) നഗരഹൃദയത്തില്‍ ജ്വലറിയുടെ മറവില്‍ കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി വന്‍ ഒറ്റ നമ്പര്‍ ലോടെറി പ്രവര്‍ത്തനം കണ്ടെത്തിയെന്ന് പൊലീസ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍, ഹൊസ്ദുര്‍ഗ് സി ഐ ഷൈന്‍, എസ് ഐ സതീഷ് സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ നടത്തിയ റെയിഡില്‍ ജ്വലറി ഉടമ അറസ്റ്റിലായി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡിന് പിറകില്‍ അര്‍ചന ഗോള്‍ഡ് എന്ന പേരില്‍ ജ്വലറി നടത്തുന്ന കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബജീഷ് (35) ആണ് അറസ്റ്റിലായത്.
     
'ജ്വലറിയുടെ മറവില്‍ കേരള ഭാഗ്യക്കുറിക്ക് സമാന്തരമായി ഒറ്റ നമ്പര്‍ ലോടെറി': റെയിഡില്‍ ഒരാള്‍ പിടിയില്‍; 1.66 ലക്ഷം രൂപ പിടികൂടി

ജ്വലറിയില്‍ നിന്നും ഒറ്റനമ്പര്‍ ലോടെറി വിറ്റ വകയില്‍ സൂക്ഷിച്ച 1.66 ലക്ഷം രൂപയും നാല് മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഭൂട്ടാന്‍, കേരളം എന്നീ പേരുകളില്‍ ഓണ്‍ലൈനായും നമ്പര്‍ കുറിച്ചു കൊടുത്തുകൊണ്ടുമാണ് സമാന്തര ഒറ്റ നമ്പര്‍ ലോടെറി വ്യാപാരം നടത്തിവന്നിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ദിവസങ്ങളായി വ്യാജ ലോടെറി വ്യാപാര കേന്ദ്രം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ഡി വൈ എസ് പി ബാലകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലും ഒറ്റ നമ്പര്‍ ലോടെറി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും സമാന്തര ലോടെറി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി വൈ എസ് പി കൂട്ടിച്ചേര്‍ത്തു.

കേരള ഭാഗ്യക്കുറിയുടെ നമ്പര്‍ നോക്കിയാണ് സമാന്തര ഒറ്റ നമ്പര്‍ ലോടെറി സമ്മാനങ്ങള്‍ നല്‍കി വരുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Keywords: News, Crime, Kasaragod, Kanhangad, Arrest, Arrest warrant, Police, Top-Headlines,  Police raided Jwellery; one arrested.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia