city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ കാസര്‍കോട്ടുകാരന്‍ ജിബിനെ പോലീസ് തിരയുന്നു

കാസര്‍കോട്: (www.kasargodvartha.com 15.08.2019) എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചതായി പരാതി. യുവതി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ കാസര്‍കോട്ടുകാരന്‍ ജിബിനെ പോലീസ് തിരയുന്നു. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് എറണാകുളം പനങ്ങോട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

എറണാകുളം എടപ്പാള്‍ ടോള്‍ ബൂത്തിന് സമീപത്തെ ഒരു പ്രമുഖ തുണിക്കടയില്‍ ബില്ലിംഗ് സെക്ഷനില്‍ ജോലിക്കാരിയായിരുന്നു യുവതി. ഇതേ തുണിക്കടയില്‍ ജോലിക്കാരനായ ചിറ്റാരിക്കാല്‍ പുത്തരിയങ്കല്ല് നെല്ലിക്കുന്നേല്‍ ജിബിന്‍ അഗസ്റ്റിനെ (22)യാണ് പോലീസ് തിരയുന്നത്. പനങ്ങാട് സി ഐ കെ ശ്യാമാണ് കേസന്വേഷിക്കുന്നത്. പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സി ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

2019 ജനുവരിയിലാണ് യുവതി തുണിക്കടയില്‍ ജോലിക്കെത്തിയത്. ഇവിടെ സെയില്‍സ്മാനായി ജോലി ചെയ്തുവന്ന ജിബിനുമായി യുവതി അടുക്കുകയും അവധി ദിവസങ്ങളില്‍ വിവാഹ വാഗ്ദാനം നല്‍കി ഒപ്പം കൂട്ടിക്കൊണ്ടുപോയി ഒരു വില്ലയില്‍വെച്ച് രണ്ടുതവണ പീഡിപ്പിച്ചതായാണ് യുവതിയുടെ മൊഴിയില്‍ പറയുന്നത്. പിന്നീട് സംഭവം തുണിക്കടയില്‍ അറിഞ്ഞതോടെ ഇവിടെനിന്നും ഇരുവരും പിരിഞ്ഞുപോവുകയും ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കുകയുമായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെയാണ് ഇരുവരും കഴിഞ്ഞത്. ഇതിനിടയില്‍ യുവതി രണ്ടരമാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ താമസിക്കുന്ന വീട്ടില്‍നിന്ന് ജിബിന്‍ മുങ്ങുകയായിരുന്നു. പിന്നീട് ജിബിന്റെ വീട്ടുകാരെ വിവരം അറിയിച്ചതോടെ മതം മാറിയാല്‍ വിവാഹം കഴിക്കാമെന്നും അതിന് മുമ്പ് ഗര്‍ഭഛിദ്രം നടത്തണമെന്ന് ജിബിനും പിതാവും അറിയിക്കുകയുമായിരുന്നുവെന്ന് യുവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുവതിയുടെ വിവാഹം നേരത്തെ നടന്നിരുന്നു. ഭര്‍ത്താവുമായി പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹം ബന്ധം വേര്‍പെടുത്തുകയായിരുന്നു. ആദ്യത്തെ ബന്ധത്തില്‍ മൂന്ന് വയസ്സുള്ള മകനും രണ്ട് വയസ്സുള്ള മകളുമുണ്ട്.

നിര്‍ധന കുടുംബത്തിലെ അംഗമായതിനാല്‍ മക്കളെ പിതാവിനൊപ്പം നിര്‍ത്തുകയായിരുന്നുവെന്നും യുവതി പറയുന്നു. വിവാഹം കഴിക്കണമെങ്കില്‍ ഗര്‍ഭഛിദ്രം നടത്തണമെന്ന് നിര്‍ബന്ധിച്ചതോടെ തൃശൂര്‍ അശ്വിനി നഴ്സിംഗ് ഹോമില്‍വെച്ച് ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ ഡിസ്ചാര്‍ജ് ചെയ്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് യുവാവ് മുങ്ങി. ഇവിടെവെച്ച് 20 പാരസെറ്റമോള്‍ ഒന്നിച്ച് കഴിച്ച യുവതിയെ അവശനിലയില്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏഴ് ദിവസമാണ് യുവതി മെഡിക്കല്‍ കോളജില്‍ കഴിഞ്ഞത്. മൂന്ന് ദിവസം കോമാ സ്റ്റേജില്‍ ഐ സിയുവിലായിരുന്നു. ഭാഗ്യംകൊണ്ടാണ് യുവതിയുടെ ജീവന്‍ തിരിച്ചുകിട്ടിയത്. ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത് ഇടപ്പള്ളിയിലെ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കണമെന്ന് പറയുകയും ചെയ്തു. വൈകീട്ട് 5.30 മണിയോടെ ഇവിടെ പ്രാര്‍ഥനക്ക് ഇരുത്തി പോയ ജിബിനെ 7.30 മണിയായിട്ടും തിരിച്ചുവരാതായതോടെ പോലീസെത്തിയിരുന്നു. ഇതിനിടയില്‍ യുവാവ് തിരിച്ചെത്തുകയും എ ടി എമ്മില്‍നിന്ന് പണമെടുക്കാന്‍ പോയതാണെന്ന് പറഞ്ഞ് തലയൂരുകയുമായിരുന്നു. പിന്നീട് ഒരുദിവസം ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ചു. യുവതി ഗര്‍ഭഛിദ്രം നടത്തിയെന്ന വിവരമറിഞ്ഞതോടെ ജിബിന്റെ വീട്ടുകാരും പ്രതികരിക്കാതായി.

യുവതിയെ പിന്നീട് എറണാകുളത്തെ കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു ഹോസ്റ്റലില്‍ ജിബിന്‍ എത്തിച്ചു. രണ്ട് ദിവസത്തിനകം വീട് ശരിയാക്കി കൂട്ടിക്കൊണ്ടുപോകാമെന്ന് പറഞ്ഞാണ് ജിബിന്‍ പോയത്. യുവതിയുടെ ഡിയോ സ്‌കൂട്ടറുമായാണ് ജിബിന്‍ പിന്നീട് കടന്നുകളഞ്ഞത്. നാല് ദിവസമായിട്ടും ജിബിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതിനിടയില്‍ കണ്ണൂരില്‍നിന്ന് ഒരു സുഹൃത്തിന്റെ മൊബൈലില്‍ വിളിച്ച ജിബിന്‍ തന്നെ അന്വേഷിക്കേണ്ടെന്ന് അറിയിച്ചു. ഇതോടെ യുവതി കളമശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് നടന്നത് പനങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ എഫ് ഐ ആര്‍ കഴിഞ്ഞമാസം 28ന് പനങ്ങാട് പോലീസിന് കൈമാറുകയായിരുന്നു. പനങ്ങാട് പോലീസാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. പ്രതിയെ അന്വേഷിച്ച് പോലീസ് സംഘം ചിറ്റാരിക്കാലിലെത്തിയിരുന്നതായി പനങ്ങാട് പോലീസ് പറയുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ സിറ്റി പോലീസ് കമീഷണറെ പരാതി അറിയിച്ചതായും എത്രയും പെട്ടെന്ന് പിടികൂടുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും യുവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എറണാകുളത്ത് തുണിക്കടയില്‍ ജോലിക്കാരിയായ 24കാരിയെ വിവാഹ വാഗ്ദാനം നല്‍കി ദിവസങ്ങളോളം ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ചു; ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തി മുങ്ങിയ കാസര്‍കോട്ടുകാരന്‍ ജിബിനെ പോലീസ് തിരയുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Wedding, Molestation, Ernakulam, Police, Investigation, complaint, Top-Headlines, Crime, Police investigation tighten for molestation case accused
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia