city-gold-ad-for-blogger

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് പിന്നാലെ പോലീസെത്തി: എസ് പിയുടെയും എ എസ് പിയുടെയും നേതൃത്വത്തില്‍ അന്വേഷണ സംഘം രഹസ്യ യോഗം ചേര്‍ന്നു; മോചനദ്രവ്യം മൂന്നുകോടി ആവശ്യപ്പെട്ടതിനു പിന്നില്‍ ദുബൈയിലും കാസര്‍കോട്ടും മംഗളൂരുവിലും വേരുകളുള്ള വന്‍സംഘമെന്ന് സൂചന

മഞ്ചേശ്വരം: (www.kasargodvartha.com 24.07.2019) വിദ്യാര്‍ത്ഥിയെ മാരുതി 800 കാറിലെത്തിയ സംഘം സ്‌കൂട്ടറിലിടിച്ച് തട്ടിക്കൊണ്ടുപോയ സംഘത്തിന് പിന്നാലെ പോലീസെത്തി. വൈകാതെ തന്നെ പ്രതികള്‍ പിടിയിലാവുമെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. കാസര്‍കോട് എസ് പി ജെയിംസ് ജോസഫ്, എ എസ് പി ഡി. ശില്‍പ, കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈം ഡിറ്റാച്മെന്റ് ഡി വൈ എസ് പി പ്രദീപ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ബുധനാഴ്ച വൈകീട്ട് അന്വേഷണ സംഘം രഹസ്യ യോഗം ചേര്‍ന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. മംഗളൂരുവിലും കാസര്‍കോട്ടും ദുബൈയിലും വേരുകളുള്ള സ്വര്‍ണ കള്ളക്കടത്ത് സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

മജീര്‍പള്ളം കൊള്ളിയൂരിലെ വിദ്യാര്‍ത്ഥിയെയാണ് 22ന് രാവിലെ സഹോദരിക്കൊപ്പം മദ്രസയിലേക്ക് പോകുംവഴി മാരുതി 800 കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്വട്ടേഷന്‍ സംഘം മൂന്നുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയിലും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു. ഗള്‍ഫില്‍നിന്നും നാലരക്കോടിയുടെ സ്വര്‍ണം മോഷ്ടിച്ചതായാണ് സംഘം അറിയിച്ചിരിക്കുന്നത്. അത് തിരിച്ചുകിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഘം അറിയിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഘത്തിന് പിന്നാലെ പോലീസെത്തി: എസ് പിയുടെയും എ എസ് പിയുടെയും നേതൃത്വത്തില്‍ അന്വേഷണ സംഘം രഹസ്യ യോഗം ചേര്‍ന്നു; മോചനദ്രവ്യം മൂന്നുകോടി ആവശ്യപ്പെട്ടതിനു പിന്നില്‍ ദുബൈയിലും കാസര്‍കോട്ടും മംഗളൂരുവിലും വേരുകളുള്ള വന്‍സംഘമെന്ന് സൂചന

ഒമ്പതാം ക്ലാസുകാരിയായ സഹോദരിയോടൊപ്പം സ്‌കൂട്ടറില്‍ സ്‌കൂളിലേക്കു പോവുകയായിരുന്നു കുട്ടി. പിറകെയെത്തിയ കാര്‍ വീടിന് ഒരു കിലോമീറ്റര്‍ അകലെ കോരിക്കാര്‍ എന്ന സ്ഥലത്ത് സ്‌കൂട്ടറിനു കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി കുട്ടിയെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയായിരുന്നു. സഹോദരനെ തട്ടിക്കൊണ്ടുപോയ വിവരം ഒപ്പമുണ്ടായിരുന്ന സഹോദരിയാണ് വീട്ടുകാരെ അറിയിച്ചത്. സഹോദരിയുടെ മൊഴി പ്രകാരം പോലീസ് കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ ഉമ്മയുടെ സഹോദരനാണ് സ്വര്‍ണം ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവന്നിരുന്നതെന്നാണ് അറിയുന്നത്. ഗള്‍ഫില്‍നിന്ന് നാലര കിലോ സ്വര്‍ണം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കുട്ടിയുടെ മാതുലനെ ഏല്‍പിച്ചിരുന്നു.  ഒരാള്‍ക്കു കൈമാറണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
യാത്രയ്ക്കിടെ കസ്റ്റംസ് പിന്തുടരുകയം  സ്വര്‍ണം കൊണ്ടുപോവുകയും ചെയ്തുവെന്നാണ് യുവാവ് സംഘത്തെ അറിയിച്ചത്. ഇതിന് പിന്നാലെ നഷ്ടപ്പെട്ട സ്വര്‍ണത്തിനായി സംഘം നിരന്തരം ഭീഷണിപ്പെടുത്തിവരികയായിരുന്നു. ഖത്തറിലെ ഉന്നതനാണ് സ്വര്‍ണ കള്ളക്കടത്തിന് പിന്നിലെന്ന് സൂചന പുറത്തുവന്നിട്ടുണ്ട്.

വിദേശത്തെ നമ്പറുകളില്‍നിന്നും കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഫോണ്‍ ഭീഷണി സന്ദേശവും ലഭിച്ചിട്ടുണ്ട്. കൊടുക്കാനുള്ള പണം ഒരുമാസത്തിനകം നല്‍കാമെന്നും കുട്ടിയെ വിട്ടുതരണമെന്നും അറിയിച്ചിട്ടും സംഘം തയാറായില്ലെന്ന് ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.  അതേസമയം സ്വര്‍ണവുമായി ബന്ധപ്പെട്ട് മൂന്ന് കിലോയുടെ തര്‍ക്കമാണ് ഗള്‍ഫിലുള്ളതെന്നും എന്നാല്‍ സംഘം ഇപ്പോള്‍ ആവശ്യപ്പെടുന്നതു മൂന്നുകോടിയാണെന്നും പ്രചരിക്കുന്നു. കുട്ടിയ തട്ടിക്കൊണ്ടുപോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളില്‍നിന്നാണ് പ്രതികളെക്കുറിച്ചുള്ള സൂചനകള്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ തട്ടിക്കൊണ്ടുപോകല്‍ നാടകമാണെന്നാണ് സംശയിച്ചിരുന്നത്. പിന്നീടാണ് ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചത്. കുട്ടിയുടെ മാതുലന്റെ മകനെ തട്ടിക്കൊണ്ടുപോകാനാണ് സംഘം പദ്ധതിയിട്ടത്്. എന്നാല്‍, സംഘം ആളുമാറി സഹോദരിയുടെ മകനെയാണ് പിടിച്ചുകൊണ്ടുപോയത്.കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കന്യാന, മിയാപദവ് എന്നിവിടങ്ങളില്‍ കണ്ടെത്തിയിരുന്നു. പിന്നീട്  സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ സൈബര്‍സെല്ലിന്റെയും കര്‍ണാടക പൊലീസിന്റെയും സഹായം തേടിയിട്ടുണ്ട്.

ഫോണ്‍ സംഭാഷണം

തട്ടിക്കൊണ്ടുപോയ സംഘം വിദ്യാര്‍ത്ഥിയുടെ ഫോണില്‍ നിന്ന് അയച്ച സന്ദേശം ഇങ്ങനെയാണ്: ഞാന്‍ ചോദിക്കുന്നത് നിന്റെ ഹഫ്തയല്ല, കട്ട മുതല്, നീ എന്റെ കയ്യില്‍ നിന്ന് കട്ട മുതല്, നിന്റെ മോന്‍ എന്റെ അടുത്തുണ്ട്,.................നീ പരാതി കൊടുക്കുന്നെങ്കില്‍ കൊടുക്കൂ..ഒപ്പം ഒരു കബ്റ് കൂടി കുഴിച്ച് വെക്ക്.....'

വിദ്യാര്‍ഥിയുടെ ശബ്ദ സന്ദേശം:
'കാക്കാ, അവരുടെ പൈസ വഞ്ചിച്ചിട്ടുണ്ട്, ആ പൈസ അവര്‍ക്ക് കൊടുത്തേക്ക്, കൊടുത്താല്‍ അവര്‍ എന്നെ വിടും, അല്ലേല്‍ അവര്‍ എന്നെ വിടില്ല'

(ഈ സന്ദേശങ്ങള്‍ ലഭിച്ചശേഷമാണ് ഫോണ്‍ സ്വിച്ച് ഓഫ് ആയത്.)

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Manjeshwaram, Top-Headlines, Kidnap, Crime, Police Following kidnapping gang
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia