Arrests | നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടാൻ പൊലീസിന്റെ വ്യാപക പരിശോധന; 7 പേർ പിടിയിൽ

● പള്ളം, ചെർക്കള, കളനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന.
● വിൽപന നടത്തുന്നത് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട്.
കാസർകോട്: (KasargodVartha) വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപനം വർധിച്ച സാഹചര്യത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് പേർ പിടിയിലായി. വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 337 പാകറ്റ് പുകയില ഉത്പന്നങ്ങൾ പൊലീസ് കണ്ടെടുത്തു.
തിങ്കളാഴ്ച പള്ളം റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം നടത്തിയ പരിശോധനയിൽ ടി എ സകീർ (45), അട്ക്കത്ത്ബയൽ സ്കൂളിന് സമീപം ബി എം സുരേഷ് (50), ഗവ. കോളജിന് സമീപം കെ എം അബ്ദുല്ല (78) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെർക്കള, ബേർക്ക എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ മൊയ്തു (42), ജാബിർ (28) എന്നിവരെയും പൊലീസ് പിടികൂടി. കളനാട്, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ നടത്തിയ റെയ്ഡുകളിൽ യു പി സ്വദേശി ബസ് വാനി (48), അനിൽ (35) എന്നിവരെയും അറസ്റ്റ് ചെയ്തു.
ഈ വാർത്ത പങ്കുവെച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
80-150 characters): Seven arrested and 337 packets of banned tobacco products seized in extensive police raids targeting young people and students.
#KasaragodNews #TobaccoProducts #PoliceRaids #KeralaNews #BannedProducts #TobaccoSeizure