ക്രമസമാധാന പ്രശ്‌നങ്ങളില്‍ കര്‍ശന നടപടിയെന്ന് ജില്ലാ പോലീസ് ചീഫ്; അനിഷ്ടസംഭവങ്ങളുണ്ടാക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വര്‍ഗീയവത്കരിക്കുന്നവര്‍ നിരീക്ഷണത്തില്‍
May 29, 2019, 12:52 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2019) ജില്ലയിലെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട ചെറിയ തോതിലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ക്രമസമാധാന പ്രശ്‌നങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അനിഷ്ടസംഭവങ്ങളുണ്ടാക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ വര്‍ഗീയവത്കരിക്കുന്നവര്‍ നിരീക്ഷണത്തിലാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ എല്ലാ പോലിസ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രമസമാധാന കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ പെരിപ്പിച്ചു കാണിച്ചു വ്യാജപ്രചരണങ്ങള്‍ നടത്തി കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കാന്‍ സാമൂഹ്യദ്രോഹികള്‍ മുതലെടുപ്പ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പല ആള്‍ക്കാരും ഗൂഢലക്ഷ്യത്തോടെ രാഷ്ട്രീയ-വര്‍ഗീയവല്‍ക്കരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് അയക്കുന്നതായും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കും.
എല്ലാ പോലീസ് സ്റ്റേഷനുകളിലും സാമൂഹ്യദ്രോഹികള്‍ക്കെതിരെയും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെയും നിരീക്ഷണം നടത്താനും അസമയങ്ങളില്‍ യാത്രചെയ്യുന്ന ആള്‍ക്കാള്‍ക്കെതിരെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രികാല വാഹനപരിശോധന കര്‍ശനമാക്കും. ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കരുതല്‍ തടങ്കല്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പോലീസ് ചീഫ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Police, Attack, Crime, Police chief on attack incidents
< !- START disable copy paste -->