city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | വിസിറ്റിംഗ് വിസക്കായി നൽകിയ പാസ്പോർടും രേഖകളും തിരിമറി നടത്തിയെന്ന് പരാതി; കേസെടുത്ത് പൊലീസ്

Police Booked
Image Credit: Representational Image Generated by Meta AI

'മറ്റൊരു സ്ഥാപനത്തിന് ഈ രേഖകൾ കൈമാറി'

വിദ്യാനഗർ: (KasargodVartha) ഗൾഫിലേക്കുള്ള വിസിറ്റിംഗ് വിസക്കായി ട്രാവൽ ഏജൻസിക്ക് കൈമാറിയ പാസ്പോർടും മറ്റ് രേഖകളും തിരിമറി നടത്തിയയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. നീർച്ചാൽ കന്യപ്പാടിയിലെ ഫിറോസ് അലി അഹ്‌മദിന്റെ പരാതിയിലാണ് വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഫിറോസിനെതിരെ കേസെടുത്തത്. 

കഴിഞ്ഞ മാസം 20-നാണ് പരാതിക്കാസ്‌പദമായ സംഭവം നടന്നത്. ഖത്വറിലേക്ക് വിസിറ്റിംഗ് വിസക്കായി പ്രതിയായ ഫിറോസിന്റെ എയർവേ ട്രാവൽസിൽ തന്റെ പാസ്പോർടും മറ്റ് രേഖകളുടെ പകർപ്പുകളും നൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് തന്റെ അറിവില്ലാതെ, കുമ്പളയിലെ പ്ലേ പോർട് ടൗൺ ആൻഡ്  ട്രാവൽസ് എന്ന സ്ഥാപനത്തിന് ഈ രേഖകൾ കൈമാറി ഫിറോസ് വിശ്വാസവഞ്ചന നടത്തിയെന്നുമാണ്   പരാതി.

ഫിറോസിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ് നടത്തിവരികയാണ്.
 police Booked

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia