Investigation | മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി കെട്ടിടത്തിന്റെ വരാന്തയിൽ പീഡിപ്പിച്ചതായി പരാതി; പൊലീസ് അന്വേഷണം ഊർജിതമാക്കി
കെട്ടിടത്തിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയശേഷം ഷോൾ കൊണ്ട് വായകെട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്
ബേക്കൽ: (KasargodVartha) മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ കത്തികാട്ടി തട്ടിക്കൊണ്ടുപോയി കെട്ടിടത്തിന്റെ വരാന്തയിൽ വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ (Complaint) പൊലീസ് (Police) പോക്സോ കേസ് (POCSO case) രജിസ്റ്റർ ചെയ്‌തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ (Bekal Police Station) പരിധിയില്‍ താമസക്കാരിയായ 12കാരിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്നാണ് പരാതി.
രാവിലെ ഏഴ് മണിയോടെ മദ്രസയിലേക്ക് നടന്നുപോവുകയായിരുന്ന തന്നെ കറുത്തു തടിച്ച ഒരാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പഞ്ചായത് ഓഫീസിന് (Panchayat Office) സമീപത്തെ വരാന്തയിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. കെട്ടിടത്തിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയശേഷം ഷോൾ കൊണ്ട് വായകെട്ടി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.
മദ്രസയില്‍ എത്തിയ ശേഷം വയറുവേദന അനുഭവപ്പെട്ടതായും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. കുടുംബത്തിലെ ഇളയകുട്ടിയാണ് ഇരയായത്. മൂത്ത സഹോദരിയോട് പിതാവിന്റെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം തുറന്നുപറഞ്ഞത്. ഒരുമാസം മുമ്പാണ് സംഭവം നടന്നതെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ പറഞ്ഞിരുന്നത്.
കുട്ടിയെ പൊലീസ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധയേമാക്കി. പരിശോധനയിൽ ക്രൂരമായ പീഡനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ പീഡനം നടന്നത് ഒരുമാസം മുമ്പല്ലെന്നും ആഴ്ചകൾക്ക് മുമ്പാണെന്നുമാണ് പരിശോധന നടത്തിയ ഡോക്ടർ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം.
ഉത്തരേൻഡ്യക്കാരനായ ഒരാളാണ് ഉപദ്രവിച്ചതെന്നും കുട്ടി പറഞ്ഞിരുന്നു. പീഡനം നടന്നതായി പറയുന്ന കെട്ടിടം പൊലീസ് പരിശോധിച്ചു. എന്നാൽ അങ്ങനെയൊരാളെ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ച രാത്രിയാണ് പെൺകുട്ടിയുടെ പരാതി ലഭിച്ചത്. രാത്രി തന്നെ വൈദ്യ പരിശോധന നടത്തി. കുട്ടിയുടെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അടുത്തറിയുന്ന ആരെങ്കിലും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.