Police FIR | 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണി'; കൗമാരക്കാരനെതിരെ പോക്‌സോ കേസ്
Jan 31, 2023, 19:19 IST
ബേഡകം: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കൗമാരക്കാരനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ബേഡകം സ്റ്റേഷന്‍ പരിധിയിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്.
കഴിഞ്ഞ ദിവസം വയറുവേദനയെ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതായും ഡോക്ടറുടെ പരിശോധനയില്‍ വിദ്യാര്‍ഥിനി നാല് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതായും പരാതിയില്‍ പറയുന്നു. ഇതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്‌സോ നിയമപ്രകാരം കൗമാരക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Latest-News, Kerala, Kasaragod, Bedakam, Top-Headlines, Assault, Crime, Molestation, Arrested, Police booked student for assaulting minor girl.
< !- START disable copy paste -->